എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം; നാലരവര്‍ഷം കൊണ്ട് ഹൈടെക് ആയത് 1339 വിദ്യാലയങ്ങള്‍

Google Oneindia Malayalam News

എറണാകുളം: വിദ്യാഭ്യാസം ഏതൊരു കുഞ്ഞിനെയും അവകാശമാണ്. ഈ അവകാശം അവന് പൂര്‍ണമായും നേടിക്കൊടുത്തത് ആയിരുന്നു കഴിഞ്ഞ നാലര വര്‍ഷങ്ങള്‍. വലിയവനോ ചെറിയവനോ എന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യമായ വിദ്യാഭ്യാസ നയം. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് മുന്‍പും പിന്‍പും എന്ന് രേഖപ്പെടുത്തുന്ന വിധത്തിലുള്ള മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സാധ്യമായത്.

1

പൊതുവിദ്യാലയങ്ങളിലെ അധ്യയന വര്‍ഷാരംഭത്തില്‍ സാധാരണ കാണാറുള്ള പരാധീനതകളും ശോച്യാവസ്ഥളും മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തയായിരുന്ന സാഹചര്യത്തില്‍ നിന്നും പൊതുവിദ്യാലയങ്ങള്‍ ലോകനിലവാരത്തിലേക്കുയര്‍ന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന പല വിദ്യാലയങ്ങളും പഴയ പ്രൗഡി വീണ്ടും തിരിച്ചെടുത്തു. നിരന്തര പരിഷ്‌ക്കരണം, അക്കാദമിക തലത്തിലും വിദ്യാലങ്ങളിലെ ഭൗതിക സാഹചര്യത്തിനും സംഭവിച്ചു കൊണ്ടേയിരിക്കുന്നു. വിദ്യാഭ്യാസ പ്രക്രിയ അതിവേഗം സാങ്കേതികാധിഷ്ഠിതമായി മാറി.

ടെക്‌നോളജി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ യുഗത്തില്‍ വിദ്യാഭ്യാസ രംഗത്തും ഇത്തരം മാറ്റങ്ങള്‍ അനിവാര്യമാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഭാഗമായി ജില്ലയില്‍ നാലര വര്‍ഷം കൊണ്ട് 1339 വിദ്യാലയങ്ങളാണ് ഹൈടെക്കായി മാറിയത്. ഇതിലൂടെ ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ സഹായത്തോടെ പാഠഭാഗങ്ങള്‍ കുട്ടികളുടെ മുന്നിലെത്തി.സര്‍ക്കാര്‍-എയിഡഡ് വിഭാഗത്തിലെ ഒന്നു മുതല്‍ 7 വരെ ക്ലാസുകളുള്ള 863 ഉം എട്ടു മുതല്‍ 12 വരെ ക്ലാസുകളുള്ള 476 ഉം ഉള്‍പ്പെടെ മൊത്തം 1339 സ്‌കൂളുകളില്‍ ഹൈടെക് വിന്യാസം പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി 28,741 ഐ ടി ഉപകരണങ്ങള്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ക്ക് നല്‍കി.

ജില്ലയില്‍ 192 ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ് യൂണിറ്റുകളിലായി 10335 അംഗങ്ങളുണ്ട്. 14206 അധ്യാപകര്‍ ജില്ലയില്‍ പ്രത്യേക ഐടി പരിശീലനം നേടി. ജില്ലയില്‍ ഹൈടെക് പദ്ധതികളില്‍ കൈറ്റ് ഏറ്റവും കൂടുതല്‍ ഐടി ഉപകരണങ്ങള്‍ വിന്യസിച്ചത് എന്‍.എന്‍.ഡി.പി.എച്ച്.എസ്.എസ് ഉദയംപേരൂര്‍ (268) ആണ്. കെ.പി.എം. വി.എച്ച്.എസ്.എസ് പൂത്തോട്ടയും (239) എസ്.എന്‍.എച്ച്.എസ്.എസ് ഒക്കലും (238) ആണ് തൊട്ടടുത്ത്.

വിദ്യാലയങ്ങള്‍ ഹൈടെക് ആക്കിയത് കൊണ്ട് മാത്രമായില്ല; പാഠപുസ്തകങ്ങളും കൃത്യമായി വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരണം. പരീക്ഷ അടുത്താലും കുട്ടികള്‍ക്ക് പാഠപുസ്തകം ലഭ്യമാക്കാത്ത കാലഘട്ടത്തില്‍ നിന്നും വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുമ്പ് തന്നെ അതത് വര്‍ഷത്തെ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് ലഭ്യമായി തുടങ്ങി. കുട്ടികളുടെ പുസ്തക ഭാരം കണക്കിലെടുത്ത് വാല്യങ്ങള്‍ ആയാണ് പുസ്തക വിതരണം നടത്തിയത്.

2018ലെയും 2019ലെയും പ്രളയത്തിനും 2020 ല്‍ കോവിഡ് 19 മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെയും അതിജീവിച്ച് പൊതുവിദ്യാഭ്യാസരംഗം മുന്നേറുന്നതില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പങ്ക് വളരെ വലുതാണ്. കോവിഡ് പശ്ചാതലത്തില്‍ വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തില്‍ ആവാതെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി. വിക്ടേഴ്‌സ് ചാനല്‍ വഴി കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തിക്കൊടുത്തു. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് അതിനാല്‍ തന്നെ ഉയര്‍ന്ന നിലവാരത്തിലുള്ള പൊതുവിദ്യാഭ്യാസരംഗം ഭാവി കേരളത്തിന്റെ ഉയര്‍ന്ന നിലവാരത്തിലുള്ള സമൂഹ നിര്‍മ്മിതിയുടെ അടിത്തറയാവുകയാണ്. സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തോടെ ഉള്ള പ്രയത്‌നത്തിലൂടെ ജില്ലയിലെ പൊതു വിദ്യാലയങ്ങള്‍ മികവിന്റ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയപ്പോള്‍ മുന്നേറിയത് വിദ്യാലയ അന്തരീക്ഷം മാത്രമല്ല വിദ്യാര്‍ത്ഥികളുടെ മാനസിക നിലവാരം കൂടിയാണ്.

Ernakulam
English summary
ernakulam: 1339 schools modified into high tech in last 4 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X