Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം മുനമ്പിനടുത്ത് ഫൈബർ വള്ളം മുങ്ങി 4 പേരെ കാണാതായി;തിരച്ചില്‍ തുടരുന്നു

കൊച്ചി: എറണാകുളം മുനമ്പിനടുത്ത് ഫൈബർ വള്ളം മുങ്ങി നാല് പേരെ കാണാതായി. 7 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. മാലിപ്പുറത്ത് നിന്ന് ഇൻബോർഡ് വള്ളത്തിൽ മീൻ ശേഖരിക്കാൻ പോയ ചെറു ബോട്ടാണ് മുങ്ങിയത്. വള്ളത്തിൽ ഉണ്ടായിരുന്ന 7 പേരിൽ ആനന്ദൻ, മണികണ്ഠൻ ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കാണാതായ നാല് പേർക്കായി തിരച്ചൽ തുടരുന്നു.

Boat

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും വെള്ളയാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദോശാനുസരണം മാറി ‌താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടി ഇടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യ ബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+