Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശ്വാസംമുട്ടൽ; വരാപ്പുഴയിൽ 46കാരൻ മരിച്ചു

കൊച്ചി: ചെമ്മീൻ കറി കഴിച്ചതിനെ തുടർന്ന് ശാരീരക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻ ദാസ് (46 ) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസം മുട്ടൽ അനുഭവപ്പെട്ടതോടെ വാരപ്പൂഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പോലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ സ്മിത ( മാൾട്ടയിൽ നഴ്സ്) മക്കൾ : പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികൾ).

Death

അതേ സമയം ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെമ്മീൻ കഴിച്ചതിനെ തുടർന്ന് ഉണ്ടായ അലർജിയെ തുടർന്ന് 20 കാരി മരിച്ചിരുന്നു. പാലക്കാട് സ്വദേശി നിഖിതയാണ് മരിച്ചത്. ഏപ്രിൽ 6 ന് ചെമ്മീൻ കറി കവിച്ച് യുവതിയുടെ ശരീരമാകെ ചൊറിഞ്ഞ് തടിച്ചത്. ഇതിന് പിവന്നലെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പിറ്റേന്ന് ശ്വാസതടസ്സം ഉണ്ടായചിനെ തുടർന്ന് തീവ്ര പരിചരണ വിഭാ​ഗത്തിലേക്ക് മാറ്റിയ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് യുവതി മരിച്ചത്. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഓപ്റ്റോമെസ്ട്രിസ്റ്റായിരുന്നു നിഖിത. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് ​ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകളാണ്.

ഞായറാഴ്ച ഉച്ച ഭക്ഷണത്തോടൊപ്പം ആയിരുന്നു യുവതി ചെമ്മീൻ കഴിച്ചത് ഇതാണ് അലർജി ഉണ്ടാവാൻ കാരണം എന്ന് പോലീസ് പറഞ്ഞിരുന്നു. അലർജി വഷളായതിന് പിന്നാലെ ന്യൂമോണിയ ബാധിച്ചിരുന്നു. നിഖിതയ്ക്ക് ചെമ്മീൻ കഴിച്ച് ഇതിന് മുമ്പും ഇത്തരത്തിൽ അലർ ഉണ്ടായതായാണ് വിവരം.

ഉച്ച ഭക്ഷണത്തിനൊപ്പം ചെമ്മീൻ കഴിച്ച നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. കഴുത്തിന് നീര് വെച്ച് ശ്വാസം തടസ്സം ഉണ്ടായി. രക്തം സമ്മർദ്ദം തണിരുന്നു. ഇതോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ മരണ കാരണം ഹൃദയാഘാതമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+