'ഒരുപാട് മോഹിച്ചുവാങ്ങിയതാണ്, എടുത്ത ചേട്ടന്മാര്‍ തിരിച്ചുതരണം'; വൈറലായി വിദ്യാര്‍ത്ഥിയുടെ അപേക്ഷ
കൊച്ചി: ചെറുപ്പത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കാര്യം ഒരു സൈക്കിൾ സ്വന്തമാക്കുക എന്നത് ആയിരിക്കുമല്ലേ. അങ്ങനെ കാത്തിരുന്ന് സൈക്കിൾ കിട്ടുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റന്നതായിരിക്കില്ല. പക്ഷേ നമ്മൾ പൊന്നുപോലെ കൊ
ണ്ടുനടക്കുന്ന സൈക്കിൾ മോഷണം പോയാൽ എന്ത് ചെയ്യും. അങ്ങനൊരു അവസ്ഥയിലാണ് ഇപ്പോൾ പാവേൽ.
തന്റെ സൈക്കിൾ മോഷണം പോയതിന്റെ സങ്കടത്തിലാണ് തേവര എസ്എച്ച് സ്‌കൂളിൽ പഠിക്കുന്ന പാവേൽ സമിത്. കൊച്ചി സ്റ്റേഡിയം മെട്രോ സ്‌റ്റേഷന് പിന്നിൽ സൈക്കിൾ നിർത്തിയിട്ടാണ് പാവേൽ എന്നും സ്‌കൂളിൽ പോകുന്നത്. കഴിഞ്ഞ ദിവസം സ്‌കൂൾ വിട്ടു തിരിച്ചു വീട്ടിൽ പോകാൻ എത്തിയപ്പോൾ നിർത്തിയിട്ട സ്ഥലത്ത് സൈക്കിളില്ല.

പാവേൽ ആകെ തളർന്നുപോയി. എങ്ങനെ എങ്കിലും സൈക്കിൾ കണ്ടെത്തണമെന്നായി... അങ്ങനെ എല്ലാ വഴിയും അടഞ്ഞപ്പോൾ അവൻ ഒരു വഴി കണ്ടുപിടിച്ചു. സൈക്കിൾ നഷ്ടപ്പെട്ട അതേ സ്ഥലത്ത് ഒരു കുറിപ്പെഴുതി വയ്ക്കുക. ഫോൺ നമ്പർ സഹിതമാണ് ഈ കുറിപ്പുള്ളത്. ഇത് വായിച്ചെങ്കിലും താൻ അത്ര ആശിച്ച് വാങ്ങിയ സൈക്കിൾ എടുത്തു കൊണ്ടു പോയവർ തിരികെ തരുമെന്നാണ് പാവേൽ പ്രതീക്ഷിക്കുന്നത്.
രാജഗോപാൽ കൃഷ്ണൻ എന്നയാളാണ് വിദ്യാർത്ഥി മരത്തിൽ പതിച്ച നോട്ടീസ് ഫേസ്ബുക്കിലൂടെ പങ്കിട്ടത്. രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലിട്ട കുറിപ്പിൽ പറയുന്നു.
പാവേൽ മരത്തിൽ തൂക്കിയിട്ട കുറിപ്പ്:
അഭ്യർത്ഥന
ഞാൻ പാവേൽ സമിത്. തേവര എസ്എച് സ്‌കൂളിൽ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിൾ വച്ചിട്ടാണ് സ്‌കൂളിൽ പോകുന്നത്. ഇന്നലെ തിരിച്ചു വന്നപ്പോഴേക്കും സൈക്കിൾ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ചു വാങ്ങിയതാണ്. എടുത്ത ചേട്ടൻമാർ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
പാവേൽ സമിത്
9037060798
തന്റെ കുറിപ്പ് കൊണ്ട് ഫലം ഉണ്ടാകുമെന്ന പ്രീക്ഷയിലാണ് പവേൽ. കുറിപ്പ് കണ്ട് സൈക്കിൾ മോഷ്ടിച്ചു കൊണ്ടുപോയവരോ അല്ലെങ്കിൽ സൈക്കിൾ കണ്ടവരോ വിവരം അറിയിക്കുന്ന പ്രതീക്ഷയിലാണ്. എന്തായാലും പവേലിന്റെ കാണാതെ പോയിരിക്കുന്ന ആ സൈക്കിൾ വേഗം തിരിച്ചു കിട്ടട്ടേ എന്നാണ് സോഷയ്ൽമീഡിയയിലേ കമന്റ്...












Click it and Unblock the Notifications