Get Updates
Get notified of breaking news, exclusive insights, and must-see stories!

' പറക്കും തളിക'; അലങ്കാരത്തിന് വാഴയും തെങ്ങോലയും; നിയമം തെറ്റിച്ച് കെഎസ്ആര്‍ടിസിയുടെ കല്യാണ ട്രിപ്പ്‌

പാലക്കാട് ബസ് അപകടത്തിന് ശേഷം കര്‍ശനമായി നിയമം നടപ്പാക്കാനുള്ള നീക്കങ്ങളാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഗതാഗത വകുപ്പിന്റെ നിര്‍ദ്ദേശവുമുണ്ട്.

എന്നാല്‍ കെഎസ്ആര്‍ടിസി ബസിന്റെ ഭാഗത്ത് നിന്നുണ്ടായ നിയമ ലംഘനത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു കല്യാണ ട്രിപ്പിന് പോയ ബസിന്റെ വീഡിയോയാണ് ഇത്. ബസ് ഇപ്പോള്‍ കല്യാണ ട്രിപ്പ് പോയിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

1

നിയമം തെറ്റിച്ചുകൊണ്ടാണ് ബസ് കല്യാണ ട്രിപ്പ് നടത്തുന്നത്. വാഴയും തെങ്ങോലയും കെട്ടിവെച്ചാണ് ബസ് റോഡിലിറക്കിയത്. എറണാകുളം നെല്ലിക്കുഴിയില്‍ നിന്ന അടിമാലിയിലേക്ക് പോയ ബസ്സാണ് നിയമവിരുദ്ധമായി അലങ്കരിച്ചത്. റോഡില്‍ യുവാക്കള്‍ പറക്കും തളിക എന്ന സിനിമയിലെ പാട്ട് വെച്ച് നൃത്തം ചെയ്യുന്നുമുണ്ട്. വാഴയും തെങ്ങോലയും വെച്ച് അലങ്കരിച്ച ബസിന്റെ ബോഡി കാണാന്‍ പോലും സാധിക്കുന്നില്ല. നിയമ ലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് നേരെ നടപടി എടുക്കുന്ന സമയത്താണ് സര്‍ക്കാരിന്റെ ബസ് തന്നെ ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്നത്.

2

പാലക്കാട് ബസ് അപകടത്തിന് പിന്നാലെ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം അടിക്കണമെന്നത് ഉൾപ്പെടെ കർശന നിർദ്ദേശങ്ങളാണ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത. അത് കൂടാതെ സംസ്ഥാനത്തെ ആംബുലൻസുകൾക്കും വെള്ളം നിറം നൽകണമെന്ന നിർ​ദ്ദേസം ​ഗതാ​ഗത അതോറിറ്റി മുന്നോട്ട് വെച്ചതായാണ് റിപ്പോർട്ട്.

3

ടൂറിസ്റ്റ് ബസുകളിൽ ഏകീകൃത കളർകോഡ് നടപ്പാക്കുന്നതിൽ ഇളവ് നൽകിയിരുന്നെങ്കിലും ഉത്തരവ് മോട്ടോർ വാഹന വകുപ്പ് തിരുത്തിയിരുന്നു. എല്ലാ ടൂറിസ്റ്റ് ബസുകളും കളർകോഡ് പാലിക്കണമെന്ന് പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങൾ അടുത്ത തവണ ഫിറ്റ്നസ് പുതുക്കാൻ വരുമ്പോൾ മുതൽ നിറം മാറ്റിയാൽ മതിയെന്ന ഉത്തരവാണ് തിരുത്തിയത്.

4

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പ് കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ഏകീകൃത നിറം നിർബന്ധമാക്കിയത്. 2022 ജൂണിന് ശേഷം രജിസ്റ്റർ ചെയ്ത, ചെയ്യുന്ന വാഹനങ്ങൾക്കും ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങൾക്കും വെള്ള നിറം അടിക്കണം എന്നത് ആയിരുന്നു നിർദേശം. പുതിയ ഉത്തരവനുസരിച്ച് എല്ലാ കോൺട്രാക്ട് കാര്യേജ് വാഹനങ്ങളും വെള്ളക്കളറിലേക്ക് മാറണം, നിറം മാറ്റാതെ നിരത്തിൽ ഇറങ്ങിയാൽ പിഴ ചുമത്തും. ഫിറ്റ്നസ് റദ്ദാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+