ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവം: യുവതിയെ വിവാഹം ചെയ്യാൻ തയ്യാറായി കാമുകൻ
കൊച്ചി: നഗരത്തിലെ ഹോസ്റ്റലിന്റെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ യുവതിയെ വിവാഹാം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറാണെന്ന് കുഞ്ഞിന്റെ പിതാവായ കാെല്ലം സ്വദേശി. പോലീസ് ഇന്നലെ യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു, ഇരുവരും തമ്മിലുള്ള അടുപ്പം വീട്ടുകാർ അറിഞ്ഞിരുന്നില്ല. യുവതി പ്രസവിച്ചതിന് പിന്നാലെയാണ് പൊലീസ് രണ്ട് വീട്ടുകാരേയും വിളിപ്പിച്ച് സംസാരിച്ചത്. ആശുപത്രിയിൽ ഉള്ള യുവതിയെ വിട്ടയച്ചുടൻ വിവാഹം നടത്താാനുള്ള സന്നദ്ധത വീട്ടുകാർ പോലീസിനെ അറിയിക്കുകയും ചെയ്തു.
ഞായർ രാവിലെ ഓൾഡ് മാർക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിൽ ആണ് 23 വയസ്സുകാരി പ്രസവിച്ചത്. ആറ് പേരുള്ള മുറിയിലാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. എന്നാൽ യുവതി ഗർഭിണി ആണെന്ന വിവരം ഒപ്പമുള്ളവർ അറിഞ്ഞിരുന്നില്ല. മുൻപ് യുവതി അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ ഒപ്പം ഉള്ളവർ ചോദിച്ചെങ്കിലും ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മാത്രമാണ് യുവതി പറഞ്ഞിരുന്നത്. താൻ ഗർഭിണി ആണെന്ന കാര്യം ഇവരോട് പറഞ്ഞിരുന്നില്ല.

ഞായറാഴ്ച രാവിലെ ശുചിമുറിയിൽ കയറിയ യുവതി ഏറെ നേരം കഴിഞ്ഞ് പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കൾ വിളിച്ചെങ്കിലും യുവതി വാതിൽ തുറന്നില്ല. പിന്നീട് ബലം പ്രയോഗിച്ചാണ് വാതിൽ തുറന്നത്. അകത്തുകയറിയപ്പോൾ കയ്യിൽ കുഞ്ഞിനെയും പിടിച്ച് നിൽക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. പിന്നാലെ പോലീസിനെ വിവരം അറിയിച്ചു.
ഇതിന് പിന്നാലെ പോലീസ് എത്തി അമ്മയേയും കുഞ്ഞിനേയും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിയും കാെല്ലം സ്വദേശിനിയാണ്. എറണാകുളത്തെ ഒരു കോൾ സെന്റിൽ പ്രവർത്തിച്ച് വരികയായിരുന്നു യുവതി. താൻ ഗർഭിണിയായത് കാമുകനിൽ നിന്നാണ് എന്നാണ് യുവതിയുടെ മൊഴി. കാമുകനിൽ നിന്നാണ് ഗർഭിണി ആയത് എന്ന മൊഴിയുടെ പശ്ചാത്തലത്തിൽ കാമുകന്റെ വീട്ടുകാരേയും യുവതിയുടെ വീട്ടുകാരേയും പോലീസ് വിവരം അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications