Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസ്ക് അണുവിമുക്തമാക്കുവാന്‍ ഓട്ടോമാറ്റിക് സംവിധാനം: എറണാകുളം കളക്ടറേറ്റ് പുതിയ ദൌത്യത്തിന്!!

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തോടെ മാസ്ക് ദൈനംദിന ജീവിതത്തിന്റെ ഭാഗം തന്നെ ആയിക്കഴിഞ്ഞിട്ടുണ്ട്. എല്ലാവരും മാസ്ക് ഉപയോഗിക്കുന്നവരാണ്. ഇതിൽ തന്നെ പലതരം മാസ്കുകളും ഉണ്ട്. ഒറ്റത്തവണ ഉപയോഗിച്ച് നശിപ്പിച്ച് കളയേണ്ടവ മുതൽ കഴുകി ഉണക്കി ഉപയോഗിക്കാവുന്നത് വരെ. ഈ സാഹചര്യത്തിലാണ് ഉപയോഗിച്ച് കഴിഞ്ഞ മാസ്ക് നശിപ്പിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളും ഉയർന്നുവരുന്നത്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായാണ് എറണാകുളം കളക്ടറേറ്റ് രംഗത്തെത്തിയിട്ടുള്ളത്.

ഉപയോഗ ശൂന്യമായ ഫേസ്മാക്സ് അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനമാണ് എറണാകുളം കളക്ടറേറ്റിൽ സജ്ജമാക്കിയിട്ടുള്ളത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഎസ്സ്ടി മൊബൈല്‍ സൊലൂന്‍സ് ആണ് ബിൻ -19 എന്ന സംവിധാനം തയ്യാറാക്കിയത്. തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി-യുടെ സാങ്കേതിക സഹായത്തോടെയാണ് ഈ സംവിധാനം ഒരുക്കിയത്.

ekmcollector-1

ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഈ സംവിധാനം പൂര്‍ണ്ണമായും മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശ്രീചിത്ര ലാബില്‍ നടത്തിയ സാങ്കേതിക പരിശോധനകള്‍ക്ക് ശേഷമാണ് ഈ സംവിധാനം കളക്ടറേറ്റിൽ സ്ഥാപിച്ചത്. ഫേസ്മാക്സ് അണുവിമുക്തമാക്കുന്ന പ്രക്രിയ പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയാണ് നടക്കുന്നത്. ഫേസ്മാസ്ക് യന്ത്രത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഈ യന്ത്രത്തില്‍ സ്പര്‍ശിക്കാതെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുവാനുള്ള സംവിധാനവും ബിൻ -19 ൽ തന്നെ ഒരുക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+