എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപനത്തില്‍ വ്യാപക പരാതി.... എറണാകുളത്ത് നട്ടംതിരിഞ്ഞ് നാട്ടുകാര്‍!!

Google Oneindia Malayalam News

കൊച്ചി: കണ്ടെയിന്‍മെന്റ് സോണുകളുടെ കാര്യത്തില്‍ കൃത്യമായ രീതിയില്ലാത്തത് നാട്ടുകാരെ നട്ടംതിരിക്കുന്നു. എറണാകുളത്ത് മുന്നറിയിപ്പില്ലാതെ അടച്ചിടുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ ആകെ ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ ദിവസം ഫോര്‍ട്ട് കൊച്ചിയിലെ വിവിധ പ്രദേശങ്ങള്‍ മുന്നറിയിപ്പില്ലാത്ത അടച്ചിട്ടിരുന്നു. അത് വലിയ പ്രശ്‌നമാവുകയും ചെയ്തു. എന്നാല്‍ ഇന്നലെ ഇത് തേവര ഡിവിഷനിലെ ശാന്തിനഗറിലാണ് സംഭവിച്ചത്. ഇവിടെയും മുന്നറിയിപ്പില്ലാതെയാണ് അടച്ചത്.

1

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

ജില്ലാ ഭരണകൂടം ഔദ്യോഗികമായി തന്നെ കണ്ടെയിന്‍മെന്റ് സോണുകളുടെ പട്ടിക പുറത്തുവിടുന്നുണ്ട്. എന്നാല്‍ ഇതില്‍ പല സോണുകളും ഉള്‍പ്പെടുന്നില്ലെന്ന് വ്യാപക പരാതിയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പോലീസിന് മേല്‍ക്കൈ വന്നതോടെയാണ് ഈ പ്രശ്‌നം. ജില്ലാ ഭരണകൂടവും പോലീസും തമ്മിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏകോപനം തീരെയില്ല. ഇതാണ് കണ്ടെയിന്‍മെന്റ് സോണുകളുമായി ബന്ധപ്പെടുണ്ടാകുന്ന ആശയക്കുഴപ്പത്തിന് പ്രധാന കാരണം.

ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന കേന്ദ്രങ്ങള്‍ പലപ്പോഴും അടച്ചിടാറുണ്ട്. എന്നാല്‍ തൊട്ടടുത്ത് കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന പ്രദേശങ്ങളും കോവിഡ് പോസിറ്റീവ് ആകുന്നവരുമായി കൂടുതല്‍ പ്രാഥമിക സമ്പര്‍ക്കമുള്ള സ്ഥലങ്ങളും വൈകി മാത്രം കണ്ടെയിമെന്റ് സോണുകളാക്കുന്നുവെന്നാണ് ആരോപണം. തേവരയിലാണ് പുതിയ പ്രശ്‌നം ഉണ്ടായിരിക്കുന്നത്. ഇവിടെ ശാന്തിനഗറില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കോവിഡ് പോസിറ്റീവായത് ആറിനാണ്. ശാന്തിനഗര്‍ 59ാം ഡിവിഷനാണ്. ഇത് കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിട്ടില്ല.

സംഭവം ഇങ്ങനെയാണ്. കോവിഡ് സ്ഥിരീകരിച്ച ഈ കുടുംബത്തിലെ ഒരംഗത്തിന്‍രെ ഓഫീസിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ച് ക്വാറന്റൈനിലായിരുന്നു. അതേസമയം തന്നെ ഈ വീട്ടിലെ മറ്റംഗങ്ങള്‍ പല വ്യാപാര സ്ഥാപനങ്ങളിലും ക്ലിനിക്കിലുമൊക്കെ എത്തിയിരുന്നു. എന്നാല്‍ സമ്പര്‍ക്കം ഇത്ര വ്യാപിച്ചിട്ടും, ഡിവിഷന്‍ 59ന് പകരം കണ്ടെയിന്‍മെന്റ് സോണായി ഇടംപിടിച്ചത് ഡിവിഷന്‍ 58. കളക്ടറുടെ മുന്നിലെത്തിയ പട്ടികയില്‍ ഡിവിഷന്‍ 59 ഇല്ലായിരുന്നു. ഇതാണ് വലിയ പ്രശ്‌നത്തിലേക്ക് മാറിയത്. പട്ടികയില്‍ പോലും ഇല്ലാത്ത ഡിവിഷന്‍നിലെ മാളിയേക്കല്‍ റോഡ് മുതല്‍ ശാന്തിനഗര്‍ വരെയുള്ള പ്രദേശം ഒടുവില്‍ അടച്ചുപൂട്ടി.

Ernakulam
English summary
ernakulam: confusion on containment zones in thevara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X