റോഡിലെ നിർമാണ പ്രവർത്തനങ്ങള്‍ക്ക് മെയ് ആറ് വരെ നിരോധനം: വാട്ടർ അതോറിറ്റിയ്ക്കും കെഎസ്ഇബിയ്ക്കും ബാധകം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ലൈവ് വെബ്കാസ്റ്റിംഗ് ഉറപ്പാക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പകുതി പോളിംഗ് ബൂത്തുകളിലും ലൈവ് വെബ് കാസ്റ്റിംഗ് ഉറപ്പാക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് കേബിളുകള്‍ക്ക് തകരാര്‍ ഉണ്ടാകാൻ സാധ്യതയുള്ള റോഡിലെ വിവിധ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, കൊച്ചി മെട്രോ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും നിരോധന ഉത്തരവ് ബാധകമാണ്. ഇന്റര്‍നെറ്റ് കേബിളുകള്‍ക്ക് തകരാര്‍ ഉണ്ടാകാതിരിക്കുന്നതിനായി അടുത്തമാസം ആറാംതീയതി വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. റോഡ് കുഴിക്കല്‍, കാന കീറല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ കാലയളവില്‍ റോഡ് കുഴിക്കുന്നതിനും മറ്റുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്‍കിയിട്ടുള്ള അനുമതികള്‍ റദ്ദാക്കിയിട്ടുണ്ട്. നിരോധന ഉത്തരവ് മറികടന്ന് ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 118-ാം വകുപ്പ് പ്രകാരം കേസെടുക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ പകുതി പോളിംഗ് സ്റ്റേഷനുകളിലും ഇന്റെര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് ബി.എസ്. എന്‍.എല്ലിനെയാണ് ചുമതലപ്പെടുത്തിട്ടുള്ളത്.












Click it and Unblock the Notifications