എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജെആര്‍ഡി ടാറ്റ പുരസ്‌കാരം എറണാകുളം ജില്ലാ കളക്ടർ ഏറ്റുവാങ്ങി: ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്

  • By Desk
Google Oneindia Malayalam News

ന്യൂഡൽഹി: ആരോഗ്യരംഗത്തെ പ്രവര്‍ത്തന മികവിന് പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ നല്‍കുന്ന ആറാമത് ജെആര്‍ഡി ടാറ്റ മെമ്മോറിയല്‍ പുരസ്‌കാരം എറണാകുളം ജില്ലയ്ക്കു വേണ്ടി കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഏറ്റുവാങ്ങി. ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ ചേർന്ന ചടങ്ങിൽ നീതി ആയോഗ് വൈസ് ചെയർമാൻ ഡോ. രാജീവ് കുമാർ പുരസ്കാരം സമ്മാനിച്ചു. സിക്കിം മുഖ്യമന്ത്രി പവൻ ചാംലിങ്ങ് മുഖ്യാതിഥിയായിരുന്നു. പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സിഇഒ ഡോ. കിരൺ കാർണിക്, എക്സിക്യൂട്ടീവ് ഡയറക്ടർ പൂനം മു ട്രേജ എന്നിവർ സന്നിഹിതരായിരുന്നു.

നിങ്ങളെ കുറിച്ചുള്ള സത്യവും ഉടൻ പുറത്തുവരും; മീ ടുവിൽ കുടുങ്ങി ബോളിവുഡിന്റെ ബിഗ് ബിയും

പ്രസവരക്ഷ, കുടുംബാസൂത്രണം, കുടിവെള്ളം, പരിസര ശുചീകരണം, വനിതകളുടെ വിദ്യാഭ്യാസം, വിവാഹവും പ്രത്യുത്പാദന ശേഷിയും, അനീമിയ, കുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും എന്നീ മേഖലകളിലെ 15 സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ള നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ ഭരണകൂടത്തിന് ഈ പുരസ്‌കാരം ലഭിച്ചത്. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേര്‍ന്ന് നടപ്പാക്കിയ അഞ്ച് പദ്ധതികള്‍ക്കുള്ള അംഗീകാരമാണ്.

rjdaward-1

രണ്ടു ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഢിനും എറണാകുളം ഉൾപ്പെടെ രാജ്യത്തെ പത്തു ജില്ലകൾക്കുമാണ് വിവിധ രംഗങ്ങളിലെ പ്രവർത്തന നേട്ടത്തിന് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. ശൈശവ വിവാഹം പൂർണമായി ഇല്ലായ്മ ചെയ്തതതിനു പ്രത്യേക അഭിനന്ദനവും എറണാകുളം ജില്ലയ്ക്ക് ചടങ്ങിൽ ലഭിച്ചു. കേരളത്തിൽ മുമ്പ് പാലക്കാടിന് ജെ ആർ ഡി ടാറ്റ മെമ്മോറിയൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പുരസ്കാരം ലഭിച്ചിട്ടുണ്ട്.നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാര്‍ ചടങ്ങിൽ പ്രഭാഷണം നടത്തി.

Ernakulam
English summary
Ernakulam district collector recieves RJD tata award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X