എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രോഗികൾക്ക് അടിയന്തര സാഹചര്യത്തിൽ ചികിത്സ നിഷേധിക്കരുത്: മാർഗ്ഗനിർദേശം പുറത്തിറക്കി ജില്ലാ കളക്ടർ!!

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആശുപത്രികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ജില്ലാ കളക്ടർ. ഒരു രോഗിക്കും ആശുപത്രികളിൽ അടിയന്തര ചികിത്സ നിഷേധിക്കരുത്. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി എല്ലാ ആശുപത്രികളും അവരുടെ എച്ച് ഡി യു, ഐസിയു ബെഡുകളുടെ 25% മാറ്റിവെക്കണമെന്നും മാർഗ്ഗനിർദേശങ്ങളിൽ പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കുകയും വേണം. കോവിഡ് രോഗികളുടെയും ഇതര രോഗികളുടെയും ചികിത്സയ്ക്ക് വെവ്വേറെ സൗകര്യങ്ങൾ ഏർപ്പെടുത്തണം.

'ഡിവൈഎഫ്‌ഐ എന്നെഴുതാന്‍ മനസ്സ് വരുന്നില്ല അല്ലേ'... മാതൃഭൂമിയ്ക്ക് റഹീമിന്റെ നല്ല നമസ്‌കാരം'ഡിവൈഎഫ്‌ഐ എന്നെഴുതാന്‍ മനസ്സ് വരുന്നില്ല അല്ലേ'... മാതൃഭൂമിയ്ക്ക് റഹീമിന്റെ നല്ല നമസ്‌കാരം

ഫിസിഷ്യൻമാർ ഉള്ള എല്ലാ ആശുപത്രികളും തങ്ങളുടെ ആശുപത്രിയിൽ കോവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യുന്ന രോഗികളെ ചികിത്സിക്കണം. ആരോഗ്യ വിഭാഗത്തിന്റെ അതതു സമയങ്ങളിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കണം ചികിത്സയെന്നും ജില്ലാ കളക്ടർ നിഷ്കർഷിക്കുന്നുണ്ട്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി എല്ലാ സ്വകാര്യ ആശുപത്രികളും കെഎഎസ്പി രജിസ്ട്രേഷൻ നടത്തണം. ഇത് സാമ്പത്തിക ബുദ്ധിമുട്ടുള്ള കോവിഡ്-19 രോഗികൾക്ക് സാജന്യമായി ചികിത്സ നൽകാൻ സഹായിക്കും.

 coran-093-15

കെഎഎസ്പി യുടെ കോവിഡ് പാക്കേജിനു കീഴിൽ ചികിത്സയ്ക്ക് ചെലവാകുന്ന തുക ആശുപത്രികൾക്ക് സമയബന്ധിതമായി തിരികെ ലഭ്യമാകുന്നതാണ്. എല്ലാ ആശുപത്രികളും കോവിഡ് രോഗികളുടെയും ആശുപത്രിയിൽ ലഭ്യമായ ചികിത്സാ സൗകര്യങ്ങളുടെയും വിശദവിവരങ്ങൾ
ഡിപിഎംഎസ് യു എറണാകുളത്തിന്റെ പ്ലാറ്റ്ഫോമിൽ നൽകേണ്ടതാണ്.

Ernakulam
English summary
Ernakulam district collector rolls out new guidelines for hospitals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X