Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനം: എറണാകുളത്ത് മെഡിക്കൽ ഓക്സിജൻ ഉൽപ്പാദനം ഉയർത്തുന്നു, നാല് പുതിയ പ്ലാന്റുകൾ

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ എറണാകുളം ജില്ലയിൽ മെഡിക്കൽ ഓക്സിജന്റെ ഉത്പാദനം വർധിപ്പിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചാൽ ശരിയായ രീതിയിൽ ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർണ്ണായക തീരുമാനം.

അതേസമയം, രാജ്യത്തെ സർക്കാർ ആശുപത്രികളിൽ 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനമായിരുന്നു. പിഎം കെയർ ഫണ്ടിൽ നിന്നാകും ഇതിന് പണം കണ്ടെത്തുകയെന്നും മോദി വ്യക്തമാക്കിയിരുന്നു. ആശുപത്രികളിൽ ഒക്സിജൻ ലഭ്യത വർധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി. ഇതോടെ പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനം ആരംഭിക്കാൻ പ്രധാന മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിൽ ഉള്ള ആശുപത്രികളിൽ ആകും പ്ലാന്റുകൾ സ്ഥാപിക്കുക.

oxygen-161

അതേസമയം, രാജ്യത്തെ സർക്കാർ ആശുപത്രികളിൽ 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനമായിരുന്നു. പിഎം കെയർ ഫണ്ടിൽ നിന്നാകും ഇതിന് പണം കണ്ടെത്തുക. ആശുപത്രികളിൽ ഒക്സിജൻ ലഭ്യത വർധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി. പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനം ആരംഭിക്കാൻ പ്രധാന മന്ത്രി നിർദ്ദേശം നൽകിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിൽ ഉള്ള ആശുപത്രികളിൽ ആകും പ്ലാന്റുകൾ സ്ഥാപിക്കുക.

തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം, ലോക്ക്ഡൗണിന് സമാനമായ സ്ഥിതി, ചിത്രങ്ങള്‍ കാണാം

രാജ്യത്തെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് ഉണ്ടായത് കനത്ത വീഴ്ചയാണ്. കഴിഞ്ഞ വർഷം സ്ഥാപിക്കാൻ കരാർ കൊടുത്ത 162 ഓക്സിജൻ പ്ലാന്റുകൾ സമയ ബന്ധിതമായി പ്രവർത്തനക്ഷമമാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചത് വലിയ അനാസ്ഥയാണ്. വളരെ കുറച്ച് ഓക്സിജൻ പ്ലാന്റുകൾ മാത്രം ആണ് ഇതുവരെ പ്രവർത്തനസജ്ജമായിട്ടുള്ളത്. ഈ വീഴ്ച മറച്ചുവച്ച് മുഖംമിനുക്കൽ ശ്രമങ്ങളുടെ ഭാഗമായ് 551 പ്ലാൻ്റുകൾകൂടി അടിയന്തരമായി സ്ഥാപിക്കുമെന്നാണ് ഇപ്പോൾ സർക്കാരിന്റെ പ്രഖ്യാപനം.

മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+