എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനത്തിൽ എറണാകുളം ജില്ല മുന്നിൽ: പ്രോട്ടോക്കോൾ ലംഘനങ്ങൾ കൂടുതൽ ജില്ലയിൽ

Google Oneindia Malayalam News

കൊച്ചി: കൊവിഡ് വ്യാപനം തടയുന്നതിനും കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനുമായി നിയോഗിച്ച രണ്ടാം ഘട്ട സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനത്തിൽ എറണാകുളം ജില്ല ഒന്നാമത്. 2021 ജനുവരി ഒന്നിനാണ് രണ്ടാം ഘട്ട സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചത്. 15 സെക്ടറൽ മജിസ്ട്രേറ്റുമാരെയാണ് രണ്ടാം ഘട്ടത്തിൽ നിയമിച്ചത്. 15 ഉദ്യോഗസ്ഥരെ റിസർവ്ഡ് വിഭാഗത്തിലും ഉൾപ്പെടുത്തിയിരുന്നു. 2021 ജനുവരി 18 വരെയുള്ള കണക്ക് പ്രകാരം ഏറ്റവുമധികം കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതും പിഴയീടാക്കിയതും എറണാകുളം ജില്ലയിലാണ്. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തതും പിഴയീടാക്കിയതും പാലക്കാട് ജില്ലയിലാണ്.

കോണ്‍ഗ്രസിന് 48 മണിക്കൂര്‍ ഡെഡ്‌ലൈനുമായി കെവി തോമസ്, പാര്‍ട്ടി വിട്ടേക്കും, സിപിഐക്ക് മൗനം!!കോണ്‍ഗ്രസിന് 48 മണിക്കൂര്‍ ഡെഡ്‌ലൈനുമായി കെവി തോമസ്, പാര്‍ട്ടി വിട്ടേക്കും, സിപിഐക്ക് മൗനം!!

ജില്ലയിലെ 60 പോലീസ് സ്റ്റേഷൻ പരിധികളിലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം നടന്നുവരുന്നത്. കോളേജ്, ഹൈസ്കൂൾ അധ്യാപകർ, ജലസേചനം, ആദായ നികുതി തുടങ്ങിയ വിവിധ വകുപ്പുകളിലെ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരെയാണ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയമിക്കുന്നത്. ജില്ലയിലെ പോലീസിന്റെ സഹകരണത്തോടെയാണ് മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം.

 corona-1586

കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ വന്നതിനാൽ ആളുകൾ കൂടുതലെത്തുന്ന പരിപാടികളിലാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം ശക്തമാക്കുന്നത്. ഇത്തരത്തിലുള്ള പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ പോലീസ് മജിസ്ട്രേറ്റിന് കൈമാറണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴയീടാക്കും. ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറാണ് നിയമം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ തന്നെയാണ് രണ്ടാം ഘട്ടത്തിലും നിയമിച്ചിരിക്കുന്നത്. ഇവർക്കായി നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ നേതൃത്വത്തിൽ ഓൺലൈൻ പരിശീലനവും നൽകിയിരുന്നു.

Ernakulam
English summary
Ernakulam district ranks first in performance of sectoral magistrates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X