എറണാകുളത്ത് യുഡിഎഫ് കോട്ട തകരും: ജില്ലയില്‍ ഇടതിന് മുന്നേറ്റമെന്ന് മാതൃഭൂമി സര്‍വെ
എറണാകുളം: സംസ്ഥാനത്ത് എക്കാലത്തും യുഡിഎഫിനൊപ്പം അടിയുറച്ച് നിന്ന് പോന്നിട്ടുള്ള ജില്ലയാണ് എറണാകുളം. 2016 ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 14 സീറ്റില്‍ 9 ഇടത്തും വിജയിച്ചിരുന്നത് യുഡിഎഫ് ആയിരുന്നു. എന്നാല്‍ ഇത്തവണ മണ്ഡലത്തില്‍ യുഡിഎഫിന് അടിപതറുമെന്നാണ് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ സര്‍വെ പ്രവചിക്കുന്നത്. എല്‍ഡിഎഫ് അഞ്ച് സീറ്റും യുഡിഎഫ് 3 സീറ്റും നേടിയേക്കാമെന്നാണ് സര്‍വേ അഭിപ്രായപ്പെടുന്നത്. അതേസമയം ട്വന്‍റി-ട്വന്‍റി ശക്തമായ സാന്നിധ്യമായ കുന്നത്തുനാട്ടില്‍ അടക്കം ആറിടത്ത് മത്സരം ഫലം പ്രവചനാതീതമാണെന്നതാണ് ശ്രദ്ധേയം.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

പ്രവചനാതീതം
യുഡിഎഫിന്‍റെ സിറ്റിങ് സീറ്റായ പെരുമ്പാവൂരാണ് പ്രവചനാതീതമായ മത്സരം നടന്ന മറ്റൊരു മണ്ഡലം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബാബു ജോസഫും യുഡിഎഫ് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പിള്ളിയും തമ്മില്‍ അതിശക്തമായ മത്സരമാണ് ഇവിടെ നടന്നത്. കോണ്‍ഗ്രസ് വിജയം ഉറപ്പിക്കുന്ന ആലുവയിലും മത്സരം ഫലം പ്രവചനാതീതമാണെന്നാണ് സര്‍വെ അഭിപ്രായപ്പെടുന്നത്.

കളമശ്ശേരിയിലും
യുഡിഎഫിന്‍റെ സിറ്റിങ് എംഎല്‍എ അന്‍വര്‍ സാദത്തിനെതിരെ കോണ്‍ഗ്രസ് പാരമ്പര്യം കൂടിയുള്ള ഷെല്‍ന നിഷാദിനെയായിരുന്നു സിപഎം സ്ഥാനാര്‍ത്ഥിയാക്കിയത്. മറ്റൊരു ശക്തമായ മത്സരം നടക്കുന്ന കളമശ്ശേരിയിലും മത്സര ഫലം പ്രവചനാതീതമാണ്. മുസ്ലിം ലീഗിലെ അബ്ദുള്‍ ഗഫൂരും സിപിഎമ്മിലെ പി രാജീവും തമ്മിലാണ് പ്രധാന മത്സരം.

അങ്കമാലിയില്‍
അങ്കമാലിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോജി എം ജോണ്‍ മണ്ഡലം നിലനിര്‍ത്തും. മുന്‍ മന്ത്രി കൂടിയായ ജോസ് തെറ്റയിലാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പറവൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ വിഡി സതീശന്‍ വിജയിക്കും. 2016ല്‍ 20634 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച സതീശനെതിരെ എംടി നിക്സണയാണ് എല്‍ഡിഎഫ് ഇത്തവണ രംഗത്ത് ഇറക്കിയിരിക്കുന്നത്.

വൈപ്പിന്‍ മണ്ഡലം
സിറ്റിങ് സീറ്റായ വൈപ്പിന്‍ സിപിഎം ഇത്തവണയും നിലനിര്‍ത്തും. കെഎന്‍ ഉണ്ണികൃഷ്ണനാണ് ഇടത് സ്ഥാനാര്‍ത്ഥി. യുഡിഎഫിന് വീണ്ടി ദീപക് ജോയി മത്സരിക്കുന്നു. ജില്ലയിലെ സിപിഎമ്മിന്‍റെ മറ്റൊരു സിറ്റിങ് മണ്ഡലമായ കൊച്ചിയില്‍ മത്സരഫലം പ്രവചനാതീതമാണെന്നാണ് മാതൃഭൂമി സര്‍വെ അവകാശപ്പെടുന്നത്.

തൃപ്പൂണിത്തുറയില്‍
കെ ബാബു-എം സ്വരാജ് മത്സരം നടക്കുന്ന തൃപ്പൂണിത്തുറയില്‍ മത്സരഫലം പ്രവചനാതീതമാണ്. അതേസമയം എറണാകുളം മണ്ഡലത്തില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം പ്രവചിക്കുന്നു സര്‍വെ. ലത്തീന്‍ സഭയുടെ കൂടെ പിന്തുണയുള്ള ഷാജി ജോര്‍ജാണ് സിറ്റിങ് എംഎല്‍എ ടിജെ വിനോദിനെ നേരിടുന്നത്. തൃക്കാകരയിലും ഇടതിന് അട്ടിമറി വിജയം വിജയം സര്‍വെ പ്രവചിക്കുന്നു.

കുന്നത്തുനാട്ടില്‍
ത്രികോണ മത്സരം നടക്കുന്ന കുന്നത്തുനാട്ടില്‍ മത്സരം ഫലം പ്രവചനാതീതമാണ്. പിറവം യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബും മൂവാറ്റുപുഴ മണ്ഡലം സിപിഐയിലെ സിറ്റിങ് എംഎല്‍എ എല്‍ദോ എബ്രാഹും സീറ്റ് നിലനിര്‍ത്തും. കോതമംഗലവും സിറ്റിങ്ങ് എംഎല്‍എ ആന്റണി ജോണ്‍ എല്‍ഡിഎഫിന് വേണ്ടി മണ്ഡലം നിലനിര്‍ത്തുമെന്നും സര്‍വെ പ്രവചിക്കുന്നു.
സാരി അഴകിൽ സാമന്ത അക്കിനേനി.. സൂപ്പർ കൂൾ ഫോട്ടോകൾ












Click it and Unblock the Notifications