എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലത്തിന്റെ വിടവിലൂടെ മൊബൈല്‍ താഴേക്ക് വീണ് തങ്ങി; തിരിച്ചെടുക്കാൻ സാക്ഷാൽ ഫയർഫോഴ്സ്..

Google Oneindia Malayalam News

പാലത്തിന്റെ മുകളിലൂടേയും ട്രെയിനിലുമൊക്കെ പോകുമ്പോൾ ഭൂരിഭാ​ഗം ആളുകളുടെ മനസ്സിലും ഈ ഒരു ചോദ്യം എന്തായാലും വന്നിട്ടുണ്ടാകും. ഇപ്പോഴെങ്ങാനും ഫോൺ വീണുപോയാൽ എന്തു ചെയ്യുമെന്ന്.

എന്ത് ചെയ്യാനാ അതങ്ങ് പോയി എന്നുവെച്ചാൽ മതി എന്നാവും ഉത്തരം. എന്നാൽ അങ്ങനല്ല. കണ്ടെത്താൻ സാക്ഷാൽ ഫയർ ഫോഴ്സ് എത്തിയാലോ. അതെ പാലത്തിന്റെ വിടവിലൂടെ വീണ മൊബൈൽ ഫോൺ കണ്ടെത്താൻ എത്തിയത് സാക്ഷാൽ ഫയർഫോഴ്സ് തന്നെ.

mobile

Video: വിവാഹ ദിവസം ബ്ലൗസ് എടുക്കാന്‍ മറന്ന് വധു, ആകെ പൊല്ലാപ്പ്, ഒടുവില്‍ ചെയ്തത് കണ്ടോ?Video: വിവാഹ ദിവസം ബ്ലൗസ് എടുക്കാന്‍ മറന്ന് വധു, ആകെ പൊല്ലാപ്പ്, ഒടുവില്‍ ചെയ്തത് കണ്ടോ?

ആലുവ ദേശീയപാതയിൽ മാർത്താണ്ഡവർമ പാലത്തിന്റെ വിടവിലൂടെയാണ് പെൺകുട്ടിയുടെ ഫോൺ നഷ്ടമായത്. നഷ്ടപ്പെട്ട മൊബൈൽ ഫോണിന് വേണ്ടി തിരച്ചിൽ തുടരുകയാണ്. പെരിയാറിലൂടെ ബോട്ടിൽ എത്തി ഫോൺ കണ്ടെടുക്കാൻ ആണ് ഫയർഫോഴ്‌സിന്റെ നീക്കം.

ആദ്യം അടിച്ച സമ്മാനം 1000 താഴെ , അതേ പണം കൊണ്ട് വീണ്ടും ലോട്ടറി; കിട്ടിയത് കോടികള്‍ആദ്യം അടിച്ച സമ്മാനം 1000 താഴെ , അതേ പണം കൊണ്ട് വീണ്ടും ലോട്ടറി; കിട്ടിയത് കോടികള്‍

ഇന്നലെ രാവിലെ ഒൻപത് മണിയോടെ ഇടുക്കി നെല്ലിപ്പാറ കപ്പലുമാക്കൽ അലീന ബെന്നിയുടെ മൊബൈൽ ഫോണാണ് പാലത്തിന്റെ വിടവിലൂടെ താഴേക്ക് വീണത്.

സുഹൃത്തിന്റെ സ്‌കൂട്ടറിൽ കോളേജിലേക്ക് പോകുമ്പോഴാണ് വില കൂടിയ സ്മാർട്ട് ഫോൺ ആണ് നഷ്ടപ്പെട്ടുന്നത്. തുടർന്ന് പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് അലീന സുഹൃത്തുക്കളെ ഫോൺ നഷ്ടമായ കാര്യം അറിയിക്കുകയായിരുന്നു.

ഇവരും എത്തി തിരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ ആയില്ല. ഇവർ ഇടയ്ക്ക് ഫോണിലേക്ക് വിളിച്ച് നോക്കിയപ്പോൾ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. പാലത്തിന്റെ താഴെ നിന്നാണ് ഫോൺ റിം​ഗ് ചെയ്തതെന്ന് മനസ്സിലായി. വിടവിലൂടെ നോക്കിയപ്പോൾ സ്പാനിന് സമീപത്ത് ഡിസ്‌പ്ലേ ബ്ലിങ്ക് ചെയ്യുന്നതായി കണ്ടെത്തി. ഇതോടെ ഇവർ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.

പിന്നീട് കാര്യം ഫയർഫോഴ്സ് ഏറ്റെടുത്തു, ഫയർഫോഴ്‌സ് സംഘമെത്തി പാലത്തിന്റെ കൈവരിയിൽ വടം കെട്ടി താഴേക്ക് ഇറങ്ങാൻ ശ്രമിച്ചു. എന്നാൽ ഫോൺ എടുക്കാൻ ആയില്ല. തുടർന്ന് തോട്ടിയും കമ്പിയും ഉപയോഗിച്ച് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാൻ സാധിച്ചില്ല.

ജനുവരി 1 മുതല്‍ 18-25 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് സൗജന്യമായി കോണ്ടം! സ്ഥലമറിയാന്‍ ക്യൂജനുവരി 1 മുതല്‍ 18-25 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് സൗജന്യമായി കോണ്ടം! സ്ഥലമറിയാന്‍ ക്യൂ

ഇതിനിടെ റോഡിലൂടെയുള്ള ഗതാഗതക്കുരുക്ക് വർധിച്ചതോടെ ഫോൺ വീണ്ടെടുക്കാനുളള ശ്രമത്തിൽ നിന്ന് ഫയർഫോഴ്‌സ് താൽക്കാലികമായി പിൻമാറാൻ തീരുമാനിക്കുകയായിരുന്നു.മൊബൈൽ വീണ്ടെടുത്ത് നൽകാമെന്നും അടുത്ത ദിവസം ബോട്ടിലെത്തി തിരച്ചിൽ തുടരാമെന്നുമാണ് അലീനയ്ക്ക് ഫയർഫോഴ്‌സ് നൽകിയ ഉറപ്പ്.

Ernakulam
English summary
Ernakulam: fire force will continue its search for the mobile phone lost through the gap of the bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X