എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേസ് വന്നപ്പോള്‍ ഒത്തുതീര്‍പ്പിനിറങ്ങി ഫിറോസ് കുന്നംപറമ്പില്‍... വര്‍ഷയെ വിളിച്ചു, ശബ്ദരേഖ!!

Google Oneindia Malayalam News

കൊച്ചി: സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന വര്‍ഷയുടെ പരാതി വന്നതോടെ ഒത്തുതീര്‍പ്പിന് ഇറങ്ങി ഫിറോസ് കുന്നംപറമ്പില്‍. ഇയാള്‍ വര്‍ഷയെ വിളിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. നേരത്തെ അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്കുള്ള സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് തന്നെ സന്നദ്ധപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് വര്‍ഷ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പോലീസ് കേസെടുത്തിരുന്നു. ഹവാല ഇടപാടുകള്‍ അടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.

1

സാജന്‍ കേച്ചേരി എന്ന സന്നദ്ധപ്രവര്‍ത്തകന്‍ വര്‍ഷയില്‍ നിന്ന് പണം ആവശ്യപ്പെട്ടതിനെ ശബ്ദരേഖയില്‍ ഫിറോസ് ന്യായീകരിക്കുകയാണ്. താനടക്കം സാജന്‍ ചെയ്ത വീഡിയോ ഷെയര്‍ ചെയ്തത് കൊണ്ടാണ് ഇത്ര വലിയൊരു തുക അക്കൗണ്ടിലേക്ക് വന്നതെന്ന് ഫിറോസ് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയും മുന്‍ മന്ത്രി പികെ ശ്രീമതിയും തന്റെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ടെന്നും, ഫണ്ട് ഈ രീതിയിലും വന്നിട്ടുണ്ടെന്നും മറുപടിയായി വര്‍ഷ പറയുന്നുണ്ട്.

ഇവര്‍ ആരുടെയും പിന്തുണ ഒന്നുമില്ലാതെ തന്നെ കോടികള്‍ അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്നും, ജനങ്ങള്‍ പണം നല്‍കുന്നത് തങ്ങളെ വിശ്വസിച്ചാണെന്നും ഫിറോസ് വാദിക്കുന്നുണ്ട്. ചികിത്സ കഴിഞ്ഞുള്ള ബാക്കി പണം മറ്റുള്ളവരുടെ ചികിത്സയ്ക്കായി നല്‍കണം. പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ വര്‍ഷയുടെ പേരില്‍ സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ ചികിത്സയ്ക്കായി അഡ്മിറ്റായിട്ടുണ്ടെന്നും ഫിറോസ് പറയുന്നു. എന്നാല്‍ തന്റെ പേരിലാരും അഡ്മിറ്റായിട്ടില്ലെന്ന് വര്‍ഷ പറയുന്നുമുണ്ട്. ഓപ്പറേഷനും ചികിത്സയ്ക്കും വീട് ഉണ്ടാക്കാനും എല്ലാമായി 80 ലക്ഷം വര്‍ഷയ്ക്ക് മാറ്റിവെക്കാമെന്നും, ബാക്കിയുള്ള പണം സഹായത്തിനായി നല്‍കണമെന്നുമാണ് ആവശ്യം.

ബാക്കിയുള്ള പണം കൊടുക്കാതിരുന്നു എന്ന് പറഞ്ഞു ഫിറോസും സാജനും വര്‍ഷയെ ഭീഷണിപ്പെടുത്തിയിരുന്നു. വര്‍ഷയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇവര്‍ രണ്ട് പേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം വര്‍ഷയുടെ അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി 60 ലക്ഷം രൂപ വിദേശത്ത് നിന്ന് നിക്ഷേപിച്ചിട്ടുണ്ട്. ഇത്ര വലിയ തുകയെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഹവാല ഇടപാടുകള്‍ പരിശോധിക്കണമെന്നും ആവശ്യമുണ്ട്. യൂത്ത് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പരാതിയും നല്‍കിയിരുന്നു.

അതേസമയം ഫിറോസിനെതിരെ ലഭിച്ചത് മൂന്ന് പരാതികളാണ്. ഇയാളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്. വര്‍ഷയുടെ പരാതിക്ക് പുറമേ സോഷ്യല്‍ മീഡിയ വഴി നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളിലും പണം ഇടപാടിലും ഫിറോസ് അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ഇടപ്പള്ളി സ്വദേശികള്‍ പരാതി നല്‍കിയിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കോടിയേറെ രൂപയെത്തിയതിലാണ് സംശയം. ഫിറോസ്, സാജന്‍ എന്നിവര്‍ തമ്മിലുള്ള ബന്ധം അടക്കം പോലീസ് പരിശോധിക്കും.

Ernakulam
English summary
firoz kunnamparambil calls varsha for compromise, leaks audio clip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X