എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്തും കനത്ത ജാഗ്രത.... രോഗികളുടെ എണ്ണം കൂടിയാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍, നിയന്ത്രണങ്ങള്‍!!

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയിലും നിയന്ത്രണങ്ങള്‍ക്ക് സാധ്യത. രോഗികളുടെ എണ്ണം കൂടിയാല്‍ കൊച്ചിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കും. ഇക്കാര്യം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാനുള്ള ത്രിതല സുരക്ഷാ സംവിധാനാണ് ലോക്ഡൗണ്‍. കോവിഡ് രോഗികളുടെ എണ്ണമേറിയപ്പോള്‍ കാസര്‍കോടും കണ്ണൂരും പൊന്നാനിയിലുമൊക്കെ ഇത് പരീക്ഷിച്ച് വിജയിച്ച തന്ത്രമാണെന്ന് പോലീസ് പറയുന്നു.

1

എറണാകുളം ജില്ലയിലെ ഗതാഗതവും പൊതുജനസഞ്ചാരവും കര്‍ശനമായി നിയന്ത്രിക്കാനാണ് തീരുമാനം. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും നിയന്ത്രണങ്ങള്‍ ഇല്ലാതിരിക്കുക. അതേസമയം പ്രധാന പാതികളിലെല്ലാം ചെക് പോസ്റ്റുകള്‍ സ്ഥാപിച്ച്, പരിശോധിച്ച് മാത്രമേ വാഹനങ്ങള്‍ കടത്തി വിടൂ. അനാവശ്യമായി പുറത്തിറങ്ങിയാല്‍, അവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടിയുണ്ടാവും. വാഹനങ്ങളും ഇതോടൊപ്പം പിടിച്ചെടുക്കും. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങളും പതിവ് പരിശോധനകളുടെ ഭാഗമായി നടക്കും.

കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകള്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ എന്നിവിടങ്ങളെ വിവിധ സോണുകളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇവിടെ നിന്ന് അകത്തേക്കും, പുറത്തേക്കും പ്രവേശനം അനുവദിക്കില്ല. എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളില്‍ കര്‍ശന പരിശോധനയുണ്ടാകും. ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിച്ച് ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഓരോ സീനിയര്‍ ഉദ്യോഗസ്ഥനും വിവിധ സോണുകളുടെ ചുമതല നല്‍കും.

അതേസമയം കണ്ടെയിന്‍മെന്റ് സോണുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കാനുള്ള സംവിധാനം പോലീസ് ഒരുക്കും. മൂന്നാം ഘട്ടത്തില്‍ ക്വാറന്റൈനിലുള്ളവര്‍ പുറത്തിറങ്ങുന്നില്ല എന്ന് ഉറപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാവും. ഇതിനായി വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും. രോഗബാധിതരുടെ പ്രൈമറി, സെക്കന്‍ഡരി കോണ്‍ടാക്ടുകളും കര്‍ശനമായി പരിശോധിക്കും. ക്വാറന്റൈനിലുള്ളവര്‍ താമസിക്കുന്നിടത്ത്, പത്ത് വീടുകള്‍ക്ക് ഒരു പോലീസുകാരന്‍ എന്ന ക്രമത്തില്‍ സേനയെ വിന്യസിക്കും.

സ്വപ്‌ന സുരേഷ് ആസൂത്രക, പ്രതിഫലം 25 ലക്ഷം, 3 തവണ സ്വര്‍ണം കടത്തി, യുഎഇ കോണ്‍സുലേറ്റുമായും....സ്വപ്‌ന സുരേഷ് ആസൂത്രക, പ്രതിഫലം 25 ലക്ഷം, 3 തവണ സ്വര്‍ണം കടത്തി, യുഎഇ കോണ്‍സുലേറ്റുമായും....

Ernakulam
English summary
ernakulam: high alert in kochi patients number increase police will announce triple lock down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X