കൊച്ചിയിൽ നിന്ന് ലാവോസിലേക്ക് മനുഷ്യക്കടത്ത്; ഒരാൾ അറസ്റ്റിൽ, 4 ലക്ഷം രൂപയ്ക്ക് വിറ്റെന്ന് പരാതി
കൊച്ചി: കൊച്ചിയിൽ നിന്ന് ലാവോസിലേക്കുള്ള മനുഷ്യക്കടത്തിൽ ഒരാൾ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശി അഫ്സർ അഷറഫാണ് അറസ്റ്റിലായത്. ഇരയായ തോപ്പുംപടി സ്വദേശിയ സുബൈഹ് ഹസൻ നൽകിയ പരാതിയിൽ തോപ്പുംപടി പോലീസാണ് അറസ്റ്റ് ചെയ്തത്. നാല് ലക്ഷം രൂപയ്ക്ക് ചൈനീസ് കമ്പിനിക്ക് പരാതിക്കാരനെ പ്രതി വിറ്റുവെന്നും ആറ് പേർ ഇരയാക്കപ്പെട്ടെന്നും എഫ് ഐ ആറിൽ പറയുന്നു.
പരാതിക്കാരനിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് 50000 രൂപ തട്ടിയെടുത്തതിന് ശേഷമാണ് ചൈനീസ് കമ്പനിക്ക് വിറ്റതെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ മേയിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ട്. പണം വാങ്ങിയ ശേഷം ചൈനീസ് കമ്പനിയിൽ എത്തിച്ച ശേഷം നാല് ലക്ഷം രൂപയക്ക് വിറ്റെന്നാണ് പറയുന്നത്.

ശേഷം ഇവരെ മാനസികമായും ശാരീരകമായും ഉപദ്രവിക്കുകയും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് മീഡിയവൺ റിപ്പോർട്ട് ചെയ്യുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് എത്തിയ സുബൈഹ് പരാതി നൽകിയിരിക്കുന്നത്. സംഘത്തിൽ മൂന്ന് പേരാണ് ഉള്ളതെന്നാണ് പോലീസ് പറയുന്നത്. ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറ് പേരാണ് മനുഷ്യക്കടത്തിന് ഇരയായത്.












Click it and Unblock the Notifications