അങ്കമാലിയിൽ വീടിന് തീകൊളുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു; പൊള്ളലേറ്റ് ഭാര്യ മരിച്ചു
കൊച്ചി: വീടിന് തീയിട്ട് ഗൃഹനാഥന് ആത്മഹത്യ ചെയ്തു. ഗുരുതരമായി തീ പൊള്ളലേറ്റ ഭാര്യ മരിച്ചു. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുട്ടികൾക്കും പൊള്ളലേറ്റു. കുട്ടികൾക്ക് ഗുരുതരമായ പൊള്ളലാണ് ഏറ്റത് എന്നാണ് ലഭിക്കുന് വിവരം. അങ്കമാലിയിൽ ആണ് സംഭവം.
പുളിയനം സ്വദേശി എച്ച് ശശിയാണ് വീടിന് തീയിട്ടത്. വീടിന് തീയിട്ട ശേഷം ഇയാൾ തൂങ്ങിമരിച്ചു. ഭാര്യ സുമി സനൽ വീടിനകത്ത് ഉറങ്ങിക്കിടക്കുമ്പോഴാണ് ശശി വീടിന് തീയിട്ടത്. വീടിന് അകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നുവെച്ച് തീ കൊളുത്തുകയാണ് ചെയ്തത് എന്നാണ് പോലീസ് പറയുന്നത്.

ഗുരുതരമായി പൊള്ളലേറ്റ സുമി മരണപ്പെടുകയായിരുന്നു. പൊള്ളലേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷമാണ് ശശി ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ജീവനൊടുക്കുന്നത് എന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
കഴിഞ്ഞാഴ്ച ആലപ്പുഴയിലും വീടിന് തീയിട്ട് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിരുന്നു. 75 കാരൻ ആണ് വീടിന് തീയിട്ട ശേഷം ആത്മഹചത്യ ചെയ്തത്. ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.












Click it and Unblock the Notifications