എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മംഗളുരുവിൽ നിന്നെത്തിയവർ ആരുമറിയാതെ വീട്ടിലേക്ക് മടങ്ങി: ആളെ തപ്പി പോലീസ്, മൂവാറ്റുപുഴയിൽ ഭീതി!!

Google Oneindia Malayalam News

മൂവാറ്റുപുഴ: ഇതര സംസ്ഥാനത്ത് നിന്നെത്തിയ മലയാളികൾ പോലീസിലോ ആരോഗ്യപ്രവർത്തകരെയോ വിവരമറിയിക്കാതെ വീടുകളിലേക്ക് മടങ്ങി. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിലെത്തിയ യാത്രക്കാരാണ് ഇത്തരത്തിൽ കടകളിൽ കയറി ഷോപ്പിംഗ് നടത്തി വീടുകളിലേക്ക് മടങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് പിന്നീട് ഇവരെ കണ്ടെത്തിയത്. ഇതോടെ ഇവർ കയറിയ ബേക്കറി പോലീസെത്തി അടച്ചുപൂട്ടിച്ചിട്ടുണ്ട്. ബേക്കറി ഉടമയോടും ജീവനക്കാരോടും നിരീക്ഷണത്തിൽ കഴിയാനും നിർദേശം നൽകിയിട്ടുണ്ട്.

ഇന്ത്യൻ ഹൈക്കമ്മീഷൻ അനുമതി ലഭിച്ചിട്ടും ടിക്കറ്റ് ലഭിച്ചില്ല: വിദേശത്ത് കുടുങ്ങി മലയാളികൾഇന്ത്യൻ ഹൈക്കമ്മീഷൻ അനുമതി ലഭിച്ചിട്ടും ടിക്കറ്റ് ലഭിച്ചില്ല: വിദേശത്ത് കുടുങ്ങി മലയാളികൾ

ബസിൽ എത്തിയ യാത്രക്കാരിൽ ഒരാൾ ഓട്ടോറിക്ഷയിലാണ് വീട്ടിലേക്ക് പോയതെന്നറിഞ്ഞതോടെ അധികൃതർ ഇയാളെയും സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെയും കണ്ടെത്തി ക്വാറന്റൈനിലാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മംഗളുരുവിൽ നിന്ന് മലയാളികളുമായെത്തിയ കർണാടക ആർസിടി ആർടിസി ബസ് നെഹ്രു പാർക്കിന് സമീപത്ത് യാത്രക്കാരെ ഇറക്കിയത്. ആരോഗ്യ പ്രവർത്തകരെയോ പോലീസ് ഉദ്യോഗസ്ഥരെയോ വിവരമറിയിക്കാതെയായിരുന്നു നടപടി. ഇവിടെ ഇറങ്ങിയ രണ്ട് യാത്രക്കാരിൽ ഒരാൾ ബന്ധുക്കളുടെ കാറിലും രണ്ടാമത്തെയാൾ ഓട്ടോയിലുമാണ് മടങ്ങിയത്. അതേസമയം മൂവാറ്റുപുഴയിൽ നിലവിൽ ക്വാറന്റൈൻ സെന്ററുകൾ പ്രവർത്തിക്കാത്തതിനാലാണ് വീടുകളിലേക്ക് പോയതെന്ന വാദമാണ് ഇവർ ഉന്നയിക്കുന്നത്.

 1-ksrtc

ഇതേ ബസിൽ നിന്ന് കാലടിയിലും യാത്രക്കാർ ഇറങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ ബസിൽ 15 യാത്രക്കാരുണ്ടായിരുന്നുവെന്നും ബസ് പോയത് പത്തനംതിട്ടയിലേക്കാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ യാത്രക്കാർ ഏതെല്ലാം സ്ഥലങ്ങളിലാണ് ഇറങ്ങിയത് എന്നത് സംബന്ധിച്ച വിവരം ലഭ്യമല്ല.

പ്രിയങ്കയ്ക്ക് ഒരൊറ്റ വെല്ലുവിളി, ഗെയിം മാറും, സോണിയക്ക് വേണ്ടി, 3 കാര്യങ്ങള്‍ മാറും, നോട്ടമിട്ടു!!പ്രിയങ്കയ്ക്ക് ഒരൊറ്റ വെല്ലുവിളി, ഗെയിം മാറും, സോണിയക്ക് വേണ്ടി, 3 കാര്യങ്ങള്‍ മാറും, നോട്ടമിട്ടു!!

 'കോൺഗ്രസിന്റേത് നാടകം, കുടിയേറ്റ തൊഴിലാളികളെ കാറിൽ എത്തിച്ചത്'; ചിത്രത്തിന് പിന്നിൽ 'കോൺഗ്രസിന്റേത് നാടകം, കുടിയേറ്റ തൊഴിലാളികളെ കാറിൽ എത്തിച്ചത്'; ചിത്രത്തിന് പിന്നിൽ

Ernakulam
English summary
Ernakulam: Keralites from Mangalore flees without informing authorities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X