എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രഭാത സവാരിക്കായി റോഡ് അടച്ചിട്ട് എസിപി, വിവാദം; കാരണം കാണിക്കല്‍ നോട്ടീസ്

Google Oneindia Malayalam News

കൊച്ചി: പ്രഭാത സവാരിക്കായി റോഡ് അടച്ചിട്ട് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍. കൊച്ചി ട്രാഫിക് വെസ്റ്റ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ വിനോദ് പിള്ളയുടേതാണ് നടപടി. സംഭവത്തില്‍ എ സി പിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കൊച്ചി ഗോശ്രീ-ചാത്യാത്ത് റോഡിന്റെ ഒരു ഭാഗത്ത് ഗതാഗതം തടഞ്ഞായിരുന്നു പ്രഭാത സവാരി.

റോഡ് അടച്ചിട്ട് ട്രാഫിക് വെസ്റ്റ് എ സി പി പ്രഭാത സവാരി നടത്തുന്നതായും ഇത് പരിസരവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായും പരാതി ഉയര്‍ന്നു. ഇതോടെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഇടപെട്ടത്. എ സി പിക്ക് താക്കീത് നല്‍കിയ കമ്മീഷണര്‍, ഞായറാഴ്ച അതിരാവിലെ മാത്രം സൈക്കിള്‍ സവാരിക്കാര്‍ക്കായി റോഡിന്റെ ഒരു ഭാഗം അടച്ചിട്ടാല്‍ മതി എന്ന് കര്‍ശന നിര്‍ദേശവും നല്‍കി.

ERNAKULAM

റോഡിന്റെ നടുക്ക് ട്രാഫിക് ബാരിയര്‍ വെച്ചായിരുന്നു ഗതാഗതം തടഞ്ഞത്. രാവിലെ അഞ്ചിനും ഏഴിനും ഇടയ്ക്കായിരുന്നു പൊലീസ് അസിസ്റ്റന്റ് കമ്മീഷണറിന്റെ പ്രഭാത സവാരി. ഇതിനിടെ സ്‌കൂള്‍ ബസുകളെപ്പോലും പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല.

ക്വീന്‍സ് വാക്ക്വേ, സാധാരണയായി പ്രഭാത നടത്തക്കാര്‍ക്കും ജോഗിംഗ് നടത്തുന്നവര്‍ക്കുമുള്ള റോഡാണ്. എന്നാല്‍ നടപ്പാതയോട് ചേര്‍ന്നുള്ള ഒരു റോഡ് കഴിഞ്ഞ മൂന്ന് ദിവസമായി തടഞ്ഞിട്ടിരിക്കുന്നതിനാല്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പരിസരവാസികള്‍ പറഞ്ഞു.

'വീണ ജോര്‍ജിന്റെ ഡമ്മിയാകണം, അതിനായി പണം വാഗ്ദാനം ചെയ്തു, പിന്നെ ഭീഷണി'; ക്രൈം നന്ദകുമാറിനെതിരെ യുവതി'വീണ ജോര്‍ജിന്റെ ഡമ്മിയാകണം, അതിനായി പണം വാഗ്ദാനം ചെയ്തു, പിന്നെ ഭീഷണി'; ക്രൈം നന്ദകുമാറിനെതിരെ യുവതി

എന്നാല്‍ പ്രഭാതസവാരിക്കാര്‍ക്കും ഓട്ടം പോകുന്നവര്‍ക്കും സഹായകമാകാന്‍ സാധാരണഗതിയില്‍ നടപ്പാത അടച്ചിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. എല്ലാ ദിവസവും പുലര്‍ച്ചെ 5 മുതല്‍ 7.30 വരെ റോഡ് തടയുന്നതിനാല്‍ റോഡിന്റെ മറുവശത്ത് നിന്ന് കുട്ടികളെ ബസുകളില്‍ കയറ്റാന്‍ നിര്‍ബന്ധിതരാകുന്നതായും ഗതാഗതം വഴിതിരിച്ചുവിടുന്നതായും താമസക്കാര്‍ പറഞ്ഞു.

ജോഗിംഗ് ചെയ്യുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും എളുപ്പത്തില്‍ റോഡിലേക്ക് പ്രവേശിക്കാന്‍ റോഡ് ബ്ലോക്ക് ചെയ്യുമെന്ന് താന്‍ ഉത്തരവിട്ടിരുന്നതായി ഓഫീസര്‍ വിനോദ് പിള്ള പറഞ്ഞതായി പ്രദേശത്തെ താമസക്കാരിലൊരാളായ ഡോ എലിസബത്ത് ജോര്‍ജ്ജ് ദി ന്യൂസ് മിനുട്ടിനോട് പറഞ്ഞു.

സ്റ്റാര്‍ട്ട്.... ക്യാമറ... ആക്ഷന്‍..; സംവിധായിക വേഷത്തില്‍ ഷാലിന്‍; കലക്കിയല്ലോയെന്ന് സോഷ്യല്‍ മീഡിയ

എന്നാല്‍ റോഡ് കൊച്ചിയിലെ ക്വീന്‍സ് വാക്ക്വേയുടെ ഭാഗമാണെന്നും ജോഗിംഗ് ചെയ്യുന്നവരെ സഹായിക്കാന്‍ സാധാരണയായി ഞായറാഴ്ചകളില്‍ ഇത് അടച്ചിടാറുണ്ടെന്നും പറഞ്ഞു വിനോദ് പിള്ള പറഞ്ഞു. ''മറ്റൊരു ദിവസങ്ങളിലും ഞങ്ങള്‍ റോഡ് അടച്ചിട്ടില്ല. ഇത് ക്വീന്‍സ് വാക്ക്വേയുടെ ഭാഗമാണ്, ''അദ്ദേഹം ദി ന്യൂസ് മിനുട്ടിനോട് പറഞ്ഞു.

Ernakulam
English summary
Ernakulam: Kochi ACP Vinod Pillai closes road for morning walking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X