Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് മഴ ശക്തമായി തുടരുന്നു; കൊച്ചി ന​ഗരത്തിലെ കനത്ത മഴയ്ക്ക് കാരണം മേഘവിസ്ഫോടനം?

കൊച്ചി: എറണാകുളത്ത് മഴ കനക്കുന്നു. ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. എറണാകുളം ന​ഗരത്തിലെ കനത്ത മഴയ്ക്ക് കാരണം മേഘവിസ്ഫോടനം ആകാമെന്നാണ് കുസാറ്റിലെ ശാസ്ത്രജ്ഞർ പറയുന്നത്. രാവിലെ 9. 10 മുതൽ 10. 10 വരെയുള്ള സമയത്ത് കൊച്ചി മഴ മാപിനിയിൽ 100 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സമീപകാലത്ത് ആദ്യമായിട്ടാണ് കുറഞ്ഞ സമയത്ത് ഇത്രയധികം മഴ ലഭിക്കുന്നത്. ഇത് മേഘ വിസ്ഫോടനത്തിന്റെ ഫലം ആകാമെന്ന് അസോസിയേറ്റ് പ്രൊഫസർ ഡോ എസ് അഭിലാഷ് പറയുന്നു.‌

കൂമ്പാര മേഘങ്ങളുടെ സാന്നിധ്യമാണ് ശക്തമായ മഴയ്ക്ക് കാരണം. 14 കിലോ മീറ്റർ വരെ ഉയരത്തിൽ വളരുന്ന മേഘങ്ങളാണ് കൂമ്പാര മേഘം. ഇതിൽ നിന്നുള്ള ശക്തമായ കാറ്റാണ് മരങ്ങൾ കടപുഴകി വീഴാനും മറ്റും കാരണമായിരിക്കുന്നത്. റിമൽ ചുഴലിക്കാറ്റിന്റെയും അറബിക്കടലിന്റെയും മധ്യഭാ​ഗത്ത് നിലനിൽക്കുന്ന വലിയ മേഘ കൂട്ടങ്ങളുമാണ് കൊച്ചിയിലെ ശക്തമായ മഴയ്ക്ക് കാരണമായതെന്നും വലിയ നീരാവിയും വഹിച്ച് കാറ്റ് തീരപ്രദേശത്തേയ്ക്ക് വരുന്നതാണ് ശക്തമായ മഴയ്ക്ക് ഇടയാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

rain

റിമൽ ചുഴലിക്കാറ്റിന്റെ ഫലമായി പശ്ചിമ തീരത്തെ കാറ്റിന്റെ വേ​ഗം വർദ്ധിച്ചിട്ടുണ്ടെന്നും ഇത് ശക്തമായ മഴയെ സ്വാധീനിച്ചിട്ടുണ്ടെന്നും ഇപ്പോൾ പെയ്യുന്നത് പ്രീ മൺസൂൺ മഴയാണെന്നും അദ്ദേഹം പറഞ്ഞു. പ്രീ മൺസൂൺ സമയത്താണ് ഇടി മിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴ ലഭിക്കുന്നത്. കൂമ്പാര മേഘമാണ് ശക്തമായ മഴയ്ക്ക് കാരണം. സാധാരണ മൺസൂൺ കാലത്ത് ഇത്തരത്തിൽ കൂമ്പാര മേഘങ്ങൾ ഉണ്ടാവാറില്ല.
എന്നാൽ അടുത്ത കാലത്തായി മൺസൂൺ കാലത്തും കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടുവരുന്നുണ്ട്. അതിനാൽ വരുന്ന മൺസൂൺ കാലത്തും കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേ സമയം സംസ്ഥാനത്ത് കാലവർഷം വെള്ളിയാഴ്ചയോടെ എത്തിയേക്കും എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്തവണ കാലവർഷം സാധാരണയെക്കാൾ കൂടുതൽ ലഭിക്കാനാണ് സാധ്യതയെന്നും ജൂൺ മാസത്തിലും കേരളത്തിൽ സാധാരണ ലഭിക്കുന്നതിനെക്കാൾ കൂടുതൽ മഴ ലഭിക്കും എന്നാണ് പ്രവചനം.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ആറ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് ഇന്ന് കാലവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നേരത്തെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് ഈ ജില്ലകൾക്ക് പുറമെ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+