രാജീവിനെ കാണണമെന്ന അഖിലയുടെ ആഗ്രഹം സഫലമായി, പ്രചാരണം അവസാന ലാപ്പിലേക്ക്, എല്‍ഡിഎഫില്‍ ആവേശം വാനോളം
കൊച്ചി: പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ ബഹദൂരം മുന്നേറി പി. രാജീവ്. പൊതു പര്യടനം പൂര്‍ത്തിയാക്കിയ ശേഷം മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി എല്ലാ വിഭാഗം ജനങ്ങളെയും കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് അദ്ദേഹം. പി. രാജീവ് സന്ദര്‍ശനത്തിനെത്തുന്ന സ്ഥലങ്ങളിലെല്ലാം ലഭിക്കുന്ന ഹൃദ്യവും ആവേശകരവുമായ സ്വീകരണങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തകരുടെ ആവേശം വാനോളമുയര്‍ത്തുകയാണ്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാജീവിനെ ഹൃദ്യമായി വരവേറ്റ് വല്ലാര്‍പാടം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിന്റെ വെള്ളിയാഴ്ചത്തെ മണ്ഡല പര്യടനം വല്ലാര്‍പാടത്ത് ആരംഭിച്ചു. വൈപ്പിന്‍, പറവൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലൂടെയാണ് പര്യടനം കടന്നുപോയത്. പുതുവൈപ്പില്‍ ശ്രീ ഷണ്‍മുഖാനന്ദ പുലയ സമാജം ഓഫീസിന് മുന്നിലെ അയ്യങ്കാളിയുടെ പ്രതിമയില്‍ പൂക്കളര്‍പ്പിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ കെ.സി പ്രഭാകരന്റെ ഭൗതിക ശരീരത്തില്‍ പി. രാജീവ് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കെസിയുടെ ഭാര്യ കമലയെയും കുടുംബാംഗങ്ങളെയും കണ്ട് ആശ്വസിപ്പിച്ചു.

അന്തരിച്ച പ്രശസ്ത പുല്ലാങ്കുഴല്‍ വിദഗ്ധന്‍ സച്ചിന്‍ കൈതാരത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അച്ഛനും പ്രശസ്ത അഷ്ടപദി ഗായകനുമായ സി. കുമാരന്‍ മാസ്റ്ററെ കണ്ടു. വല്ലാര്‍പാടം ആനന്ദ ചിന്താമണി സഭ ഓഫീസ്, തെക്കന്‍ മാലിപ്പുറം ജമാ അത്ത് പള്ളി, പുതുവൈപ്പ് മുഹയിദ്ദീന്‍ ജുമാ മസ്ജിദ്, വളപ്പ് കോളനി, വേട്ടുവ കോളനി, ഫിഷര്‍മെന്‍ കോളനി, ഞാറക്കല്‍ ആശുപത്രിപ്പടി, നായരമ്പലം ജുമാ മസ്ജിദ്, അഴീക്കല്‍ ശ്രീ വരാഹ ദേവസ്വം ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാനാര്‍ഥി സന്ദര്‍ശനം നടത്തി.
കുഴുപ്പള്ളിയിലും ഫോര്‍ട്ട് കൊച്ചിയിലുമായി പി.വി സഭ ഓഫീസ് പുതുവൈപ്പ്, ചെറായി കുടുംബി സേവാ സംഘം ഓഫീസ്, നെടിയാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, അയ്യമ്പള്ളി തറവട്ടം ശ്രീ നാരായണ സഭ ഓഫീസ്, തറവട്ടം സുധര്‍മ സൂര്യോദയ സഭ, എടവനക്കാട് ജുമാ മസ്ജിദ്, തിരുമല ദേവസ്വം ക്ഷേത്രം പരിസരം കളമശ്ശേരി കങ്ങരപ്പടി, സ്വന്തം ബൂത്തായ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും പി. രാജീവ് സന്ദര്‍ശനം നടത്തി. മനസുനിറയെ ആഗ്രഹിച്ചു, ആഗ്രഹമറിഞ്ഞ് അഖിലയെ കാണാന്‍ പി. രാജീവെത്തി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിനെ വീടിന്റെ തോട്ടടുത്തെ സ്വീകരണത്തില്‍ അമ്മ പത്മകുമാരി സ്വീകരിക്കാന്‍ പോയതോടെയാണ് അഖിലയുടെ രാജീവിനെ കാണണമെന്ന മോഹമുദിക്കുന്നത്.
സെറിബ്രല്‍ പാള്‍സി ബാധിതയാണ് അഖില. അവള്‍ പ്രകടിപ്പിച്ച ആഗ്രഹം ആദ്യമാദ്യം കളിയായി കണ്ട വീട്ടുകാര്‍ ടി.വിയിലും പോസ്റ്ററുകളിലുമെല്ലാം സ്ഥാനാര്‍ഥിയെ തിരിച്ചറിഞ്ഞ് കാണണമെന്ന് ആവശ്യപ്പെട്ടതോടെ കാര്യം പ്രാദേശിക എല്‍.ഡി.എഫ് പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. അവരുടെ ഇടപെടലുകളാണ് രാജീവിനെ അഖിലയുടെ മുന്നിലെത്തിച്ചത്. പറവൂര്‍ കൈതാരം അരയന്‍പറമ്പ് വീട്ടില്‍ ശ്രീകുമാറിന്റെയും പത്മകുമാരിയുടെയും ഏകമകളാണ് അഖില. കഴിഞ്ഞ രണ്ടുവര്‍ഷമായി ബി.ആര്‍.സിയില്‍ പഠിച്ചു വരികയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications