എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയില്‍ ഭരണം പിടിക്കാന്‍ എല്‍ഡിഎഫ്, നഗരത്തിന് പത്ത് നല്ല വര്‍ഷങ്ങള്‍ നഷ്ടമായെന്ന് സിപിഎം!!

Google Oneindia Malayalam News

കൊച്ചി: പത്ത് വര്‍ഷമാണ് യുഡിഎഫ് ഭരണത്തില്‍ കൊച്ചിക്ക് നഷ്ടമായത്. ഇത് എല്‍ഡിഎഫിന്റെ വാക്കുകളാണ്. നഗരത്തിലെ ജനങ്ങള്‍ക്കായി ഒന്നും തന്നെ ഇതുവരെ കോര്‍പ്പറേഷന്‍ ഭരണത്തില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് പറയുന്നു. കൊച്ചിക്ക് നഷ്ടമായ പത്ത് വര്‍ഷം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് ജില്ലയില്‍ ആധിപത്യമുണ്ടാക്കുക. ഇതാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പറയുന്നു.

1

പത്ത് വര്‍ഷം മുമ്പ് നഷ്ടമായ കൊച്ചി കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും ഇത്തവണ നേടിയെടുക്കും. അഴിമതി മുഖമുദ്രയാക്കിയ ഭരണമാണ് കോണ്‍ഗ്രസ് കാഴ്ച്ചവെച്ചത്. അഞ്ച് വര്‍ഷം തികച്ച ഭരിച്ചുവെന്നതാണ് മേയര്‍ ഭരണ നേട്ടമായി ഉയര്‍ത്തി കാണിക്കുന്നത്. അഞ്ച് വര്‍ഷം ഭരിക്കാനായത് കോണ്‍ഗ്രസിന്‍രെ മാത്രം പ്രശ്‌നമാണ്. ജനങ്ങളുടെ പ്രശ്‌നമല്ല അതെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു. റേ പദ്ധതി ക്രമക്കേടില്‍ 92.24 ലക്ഷം രൂപ മേയറും അഡീഷണല്‍ സെക്രട്ടറിയും സൂപ്രണ്ടിംഗ് എഞ്ചിനീയറും ചേര്‍ന്ന് തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു ആദ്യമായിട്ടാണ് ഒരു മേയര്‍ക്ക് ഈ ഗതിവരുന്നതെന്നും മോഹനന്‍ വ്യക്തമാക്കി.

സിറ്റി ഗ്യാസ് പദ്ധതി എന്തുകൊാണ്ടാണ് കൊച്ചിയില്‍ നടപ്പാക്കാതിരുന്നത്. പണം സംബന്ധിച്ച് തര്‍ക്കമാണ് ഇതിന് കാരണം. ഇ ഗവേണന്‍സിന് വേണ്ടി 5.5 കോടി രൂപയുടെ കമ്പ്യൂട്ടറുകള്‍ വാങ്ങി. ഏഴ് പ്രാവശ്യം ടിസിഎസ് മെയില്‍ അയച്ചിട്ടും പ്രതികരണമില്ലാതെ വന്നതോടെ അവര്‍ ഇട്ടിട്ടു പോയി. പുതിയ മാലിന്യം സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ മേയര്‍ക്ക് താല്‍പര്യമില്ലായിരുന്നു. അഴിമതി രഹിത ഭരണത്തിന് പരിചയ സമ്പന്നരെയും പുതുമുഖങ്ങളെയും ആക്ഷേപങ്ങളില്ലാത്തവരെയുമാണ് ഞങ്ങള്‍ മത്സരിപ്പിക്കുന്നത്. മറുഭാഗത്തും നോക്കി കോര്‍പ്പറേഷനിലേക്ക് ആരെ ജയിപ്പിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.

യുഡിഎഫിന് ആധിപത്യമുള്ള ജില്ല എന്നത് വെറുതെ പറയുന്നതാണ്. ജില്ലാ പഞ്ചായത്ത് ഞങ്ങളും ഭരിച്ചിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും ഇത്തവണ എല്‍ഡിഎഫ് ഭരിക്കും. നഗരസഭകളില്‍ നിലവില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും നല്ല മാര്‍ജിനോടെ തന്നെ ഞങ്ങള്‍ പിടിക്കും. എല്‍ഡിഎഫ് ഭരണത്തിലെത്തിയ സ്ഥലങ്ങളില്‍ രാഷ്ട്രീയ നാടകങ്ങളുടെ പേരില്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചിട്ടില്ല. പൊതു രാഷ്ട്രീയ വിഷയങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളിലെ കാട്യവും യഥാര്‍ത്ഥ ലക്ഷ്യവും ജനങ്ങളോട് വിശദീകരിക്കുകയാണ് ഞങ്ങളെന്നും മോഹനനന്‍ പറഞ്ഞു.

Ernakulam
English summary
ernakulam: ldf will win kochi corporation says cpm district secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X