മലയാളം അറിയാത്ത ബംഗാളി സ്വദേശികൾക്ക് ലേണേഴ്സ്; അന്വേഷണം നടത്താൻ ഉത്തരവ്
എറണാകുളം: മലയാളം അറിയാത്ത ബംഗാളി സ്വദേശികൾക്ക് ലേണേഴ്സ് പരീക്ഷ എഴുതിക്കൊടുത്ത് ക്രമക്കേട് നടത്തിയ സംഭവത്തിൽ നടപടി. മലയാളം അറിയാത്ത ബംഗാളി സ്വദേശികൾക്കും എഴുത്തും വായനയും അറിയാത്തവർക്കും മലയാളത്തിൽ ലേണേഴ്സ് പരീക്ഷ എഴുതികൊടുത്ത് ക്രമക്കേട് നടത്തിയ ഡ്രൈവിംഗ് സ്കൂളുകൾക്കെതിരെ നടപടിയെടുക്കാൻ ട്രാസ്പോർട്ട് കമ്മീഷണർ നിർദ്ദേശിച്ചിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. കൊച്ചി പറവൂരിൽ ബംഗാളി ഭാഷ മാത്രം അറിയുന്നവരും ലേണേഴ്സ് പാസായിരുന്നു. കൊവിഡ് കാലത്തെ ഇളവ് ചൂഷണം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. ക്രമക്കേടിന് ഡ്രൈവിങ് സ്കൂളുകൾ കൂട്ടുനിന്നതായാണ് പ്രാഥമികറിപ്പോർട്ട്.

കഴിഞ്ഞ കൊവിഡ് കാലത്ത് ഡ്രൈവിംഗ് ലൈസൻസിനായി നടന്നിരുന്ന ലേണേഴ്സ് പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ അനുവദിച്ചിരുന്നു. ഈ സമയത്ത് നടന്ന ഓൺലൈൻ ലേണേഴ്സ് പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നിരുന്നു എന്ന് കണ്ടെത്തിയിരുന്നു. മലയാളം അറിയാത്തവർ വരെ മലയാളത്തിൽ പരീക്ഷ എഴുതി പാസായതായാണ് റിപ്പോർട്ട്. കൂടാതെ, എഴുത്തും, വായനയും അറിയാത്ത ആളുകൾ വരെ ലേണേഴ്സ് പരീക്ഷ പാസ്സായി ഡ്രൈവിംഗ് ലൈസൻസ് നേടിയിരുന്നു,
ഇത്തരത്തിൽ ലേണേഴ്സ് പാസ്സ് ആക്കികൊടുക്കാനായി ലോബികൾ പല സ്ഥലങ്ങളിലും ഉണ്ടായിരുന്നു. ചില ഡ്രൈവിംഗ് സ്‌കൂളുകാർ
ഇത്തര്തതിൽ ക്രമക്കേട് നടത്തി അപേക്ഷകരുടെ കയ്യിൽ നിന്നും അധിക പണം കൈപ്പറ്റിയിരുന്നു. നോർത്ത് പറവൂർ അസിസ്റ്റന്റ് ലൈസൻസിംഗ് അതോറിറ്റി ഇതെക്കുറിച്ച് പഠിച്ച് വിശദമായി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതിനെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കുവാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ മോട്ടോർ വാഹന വകുപ്പിന്റെ സാരഥി സ്മാർട്ട് സപ്പോർട്ട് ഗ്രൂപ്പിന് നിർദ്ദേശം നൽകിയത്.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറ്റക്കാരെ കണ്ടെത്താനാണ് നിർദ്ദേശം. ഓരോ അപേക്ഷകന്റെയും പരീക്ഷ എഴുതിയ കമ്പ്യൂട്ടർ / മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അവയുടെ IP അഡ്രെസ് എടുത്തുകൊണ്ടുള്ള അന്വേഷണം എത്രയും പെട്ടെന്ന് നടത്തി തെളിയിക്കാനാണ് പറഞ്ഞിരിക്കുന്നത്. ക്രമേക്കട് നടത്തിയത് കണ്ടെത്തിയാൽ അപേക്ഷകരെ വിളിച്ചു വരുത്തി ബോധ്യപ്പെട്ടാൽ ഡ്രൈവിംഗ് ലൈസൻസ് ക്യാൻസൽ ചെയ്യാനും, ഈ ക്രമക്കേടുകൾ നടത്തിയ ഡ്രൈവിംഗ് സ്കൂളുകാർക്കെതിരെ കർശന നിയമനടപടികൾക്കായി പൊലീസിന് കൈമാറാനുമാണ് നിർദേശത്തിൽ പറഞ്ഞിരിക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications