Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപനത്തോടൊപ്പം കാര്‍ഷികവൃത്തിയിലും തങ്ങളുടെ മികവ് തെളിയിച്ച് അധ്യാപക ദമ്പതികള്‍

മൂവാറ്റുപുഴ: അധ്യാപനത്തോടൊപ്പം കാര്‍ഷീകവൃത്തിയിലും, സമൂഹ്യ പ്രവര്‍ത്തന രംഗത്തും നിറസാന്നിധ്യമാകുകയാണ് ഈ അധ്യാപക ദമ്പതികള്‍. പാമ്പാക്കുട എം ടി എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലിഷ് അധ്യാപകനായ എം.കെ. ജോര്‍ജും, മൂവാറ്റുപുഴ ബി.ആര്‍.സി.യിലെ ട്രെയിനറായ ആനിജോര്‍ജ്ജും. കര്‍ഷക കുടുംബത്തിലാണ് അധ്യാപക ദമ്പതികള്‍ ജനിച്ചത്. അതുകൊണ്ട് തന്നെ ഇരുവരും കൃഷിയെ സ്‌നേഹിക്കുന്നു.

സ്വന്തമായിട്ടുള്ള 50-സെന്റ് സ്ഥലത്ത് ഇവര്‍ക്കാവശ്യമുള്ള പച്ചക്കറി കൃഷിയും, പഴവര്‍ഗങ്ങളും നട്ട് വളര്‍ത്തി പരിപാലിച്ച് വരുന്നു. വിവിധയിനം പച്ചക്കറികള്‍, വിവിധയിനം വാഴകള്‍, കോവല്‍, സപ്പോട്ട, റംമ്പ്യൂട്ടാന്‍, വിവിധയിനം പേരയ്ക്ക എന്നിവയും കൃഷി ചെയ്ത് പരിപാലിച്ച് വരുന്നു. ഇവരുടെ വീടിനുചുറ്റും ഫലവൃക്ഷങ്ങളാല്‍ സമൃദ്ധമാണ്. ഇതിന് പുറമെ ആഞ്ഞിലി, തേക്ക്, ഞാവല്‍, തെങ്ങ്, കമുങ്ങ് അടയ്ക്ക്മുള്ള കനമരങ്ങളും വീടിന് ചുറ്റും വനത്തിന്റെ പ്രതീതി ഉളവാക്കുകയാണ്.

teachercouple-153

അധ്യാപനത്തോടൊപ്പം സാഹിത്യ സാംസ്‌ക്കാരിക മേഖലകളിലും , രാഷ്ട്രീയ സാമൂഹികരംഗങ്ങളിലും ഇവര്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവരാണ് ഈ അദ്ധ്യാക ദമ്പതികള്‍ . കുട്ടികളുടെ മാനസികപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന നല്ലൊരു കൗണ്‍സിലര്‍ കൂടിയാണ് ആനിജോര്‍ജ്ജ് . പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങളിലും സജീവസാനിധ്യമായ ഇവര്‍ അധ്യാപകസംഘടനയുടെ റവന്യൂജില്ല, സബ് ജില്ലാ നേതാക്കളാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ആനി എഴുത്തിനും വായനക്കും സമയം കണ്ടെത്തുന്നു.

മികച്ച ഒരു ലൈബ്രറി ഇവര്‍ക്ക് സ്വന്തമായുണ്ട്. നിരവധി ആനുകാലികങ്ങളില്‍ ആനിജോര്‍ജ്ജിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്തയിടെയുണ്ടായ സമാനതകളില്ലാത്ത പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ഇവര്‍ ദുരന്ത മുഖത്ത് മുഴുവന്‍ സമയവും നിലയുറപ്പിക്കുകയായിരുന്നു. ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായമെത്തിക്കുകയും ചെയ്തിരുന്നു. നമുക്കൊരുമിച്ച് കൈകോര്‍ത്ത് പുതിയ കേരളത്തെ പുനര്‍നിര്‍മ്മാക്കാന്‍ ഒരുമാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുകയും ചെയ്തു. ജോര്‍ജ്ജ് സ്വന്തം നാടായ പായിപ്രയിലെ എ എം ഇബ്രാഹിം സാഹിബ് പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+