പ്രിസൈഡിംഗ് ഓഫീസര്‍ ബിജെപിക്ക് വോട്ട് ചെയ്ത് എന്നെ തോല്‍പ്പിച്ചു; ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാകര്‍ത്ഥി രംഗത്ത്. പ്രിസൈഡിംഗ് ഓഫീസര്‍ നിയമവിരുദ്ധമായി ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതിനെ തുടര്‍ന്നാണ് താന്‍ ഒരു വോട്ടിന് പരാജയപ്പെട്ടതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരോപിച്ചു. കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായ എന്‍ വേണുഗോപാലാണ് ഇപ്പോള്‍ ആരോപണവുമായി രംഗത്തെത്തിയത്. കോര്‍പ്പറേഷനിലെ ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനില്‍ നിന്നാണ് എന്‍ വേണുഗോപാല്‍ മത്സരിച്ചത്.

ഈ ഡിവിഷനിലെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ബിജെപി സ്ഥാനാര്‍ത്ഥിയായ എം പദ്മകുമാരിക്കൊപ്പം ഒരു വോട്ടിനാണ് എന്‍ വേണുഗോപാല്‍ പരാജയപ്പെട്ടത്. വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ തനിക്ക് ലഭിച്ചത് 496 വോട്ടിംഗ് സ്ലിപ്പുകളാണ്. എന്നാല്‍ വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയത് 495 വോട്ടുകള്‍.
ഒരു വോട്ട് യന്ത്രത്തില്‍ കാണാനില്ല. തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസര്‍ ചട്ടങ്ങള്‍ മറികടന്ന് നറുക്കിടുകയും ബിജെപി സ്ഥാനാര്‍ത്ഥിക്ക് കുറി വീഴുകയും ചെയ്തു. തങ്ങള്‍ എതിര്‍ത്തിട്ടും പ്രിസൈഡിംഗ് ഓഫീസര്‍ ബിജെപിക്ക് വോട്ട് ചെയ്‌തെന്നും പരാതിയില്‍ ആരോപിക്കുന്നു. വോട്ടെണ്ണിയപ്പോള്‍ തനിക്ക് 181 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 182 വോട്ടും ലഭിച്ചു. പ്രിസൈഡിംഗ് ഓഫീസര്‍ ചെയ്ത നിയമവിരുദ്ധ വോട്ടിലാണ് ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും പരാതിയില്‍ വേണുഗോപാല്‍ പരാതിയില്‍ ആരോപിക്കുന്നു.












Click it and Unblock the Notifications