കാര്‍ രാത്രിയില്‍ തീയിട്ട് നശിപ്പിച്ച നിലയില്‍; ബിജോ എബ്രഹാമിന്റെ ഇന്നോവ കാറാണ് കത്തി നശിച്ചത്
കാക്കനാട്: വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ രാത്രിയില്‍ തീയിട്ട് നശിപ്പിച്ച നിലയില്‍. പടമുകള്‍ മണ്ണാട്ട് വീട്ടില്‍ ബിജോ എബ്രഹാമിന്റെ ഇന്നോവ കാറാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വീട്ടിലെ ഗേറ്റിന് പുറത്ത് നിന്ന് കാറിന്റെ പിന്നിലേക്ക് കുപ്പിയില്‍ കൊണ്ട് വന്ന പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു.
കാറിലേക്ക് ഒരാള്‍ പെട്രോള്‍ ഒഴിക്കുന്നതും തീയിടുന്നതും സിസി ടിവിയില്‍ ദൃശ്യമായിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കളമശ്ശേരിയില്‍ താമസിക്കുന്ന സഹോദരനെതിരെ ഉടമ പരാതി നല്‍കി. സ്വത്ത് തര്‍ക്കമാണ് സഹോദരനെ വാഹനത്തിന് തീയിടാന്‍ പ്രേരിപ്പിച്ചതെന്നാണ് പരാതി.

കാറിന്റെ പിന്‍ ഭാഗം പൂര്‍മായി കത്തി നശിച്ചു. പിന്നിലെ ടയറുകളും ബംബറുമാണ് തീ പിടിച്ച് നശിച്ചത്. ഗേറ്റിന് പുറത്ത് എത്തിയ ആള്‍ പെട്രോള്‍ ഒഴിച്ച ശേഷം പേപ്പര്‍ കത്തിച്ച് കാറിലേക്ക് എറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗേറ്റിന് സമീപമാണ് കാര്‍ പാര്‍ക്ക് ചെടയ്തിരുന്നത്. ഉടമയുടെ പരാതി പ്രകാരം തൃക്കാക്കര പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.












Click it and Unblock the Notifications