എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഭിമന്യു വധക്കേസ്: എസ്ഡിപിഐയുടെ തന്ത്രം പൊളിച്ച് പൊലീസ്: കുറ്റപത്രം 30നു മുമ്പ്!

  • By Desk
Google Oneindia Malayalam News

കൊച്ചി: അഭിമന്യു വധക്കേസിൽ എസ്ഡിപിഐയുടെ തന്ത്രം പൊളിച്ചു പൊലീസ്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്ക‌ുന്നതു തടയാൻ പ്രതിഭാഗം നടത്തിയ നീക്കങ്ങൾ മണത്തറിഞ്ഞ പൊലീസ് ഈ മാസം അവസാനത്തോടെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനു തയ്യാറെടുപ്പു തുടങ്ങി. അറസ്റ്റിലായ 18 പ്രതികൾക്കെതിരെയാണ് ആദ്യഘട്ടത്തിൽ കുറ്റപത്രം തയ്യാറാകുന്നത്. ഒളിവിൽ കഴിയുന്ന പ്രതികൾ പിടിയിലായാൽ പിന്നീട് അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണു തീരുമാനം.

തൊടുപുഴ ന്യുമാൻസ് കോളെജ് പ്രൊഫ. ജോസഫിന്‍റെ കൈവെട്ടു കേസിലും എസ്ഡിപിഐ ഇതേ തന്ത്രം പയറ്റിയിരുന്നതായി അഭിമന്യു വധക്കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥർ മെട്രൊവാർത്തയോട് പറഞ്ഞു. കൈവെട്ടു കേസിൽ വിവിധ ഘട്ടങ്ങളിലായിട്ടാണു പ്രതികൾ പിടിയിലായത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സംഘടനയുടെ പ്രവർത്തകർ പ്രതിസ്ഥാനത്തു വരുന്ന മിക്ക ആക്രമണ കേസുകളിലും ഇതേ ശൈലിയാണ് എസ്ഡിപിഐ പിന്തുടരുന്നത്. അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിൽ ആഴ്ത്തുക‍യും പ്രതികൾ പിടികൊടുക്കാതെ തെളിവുകൾ നശിപ്പിക്കുകയുമാണ് ഈ തന്ത്രം.

നിർണായകമായത് തിരിച്ചറിയൽ പരേഡ്

നിർണായകമായത് തിരിച്ചറിയൽ പരേഡ്

ഈ തന്ത്രങ്ങൾ തിരിച്ചറിഞ്ഞ പൊലീസ് വളരെ ശ്രദ്ധാപൂർവം കരുക്കൾ നീക്കിയതു ഫലം കണ്ടു. അഭിമ‌ന്യുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ മുഖ്യപ്രതികളായ ജെ.ഐ. മുഹമ്മദ്, പി.എം. മുഹമ്മദ് റിഫ, റെജീബ് എന്നിവ‌രും ‌ആക്രമണത്തിൽ നേരിട്ടു പങ്കെടുത്ത ബിലാൽ, ഫറൂഖ്, റിയാസ്, സനീഷ്, ജെഫ്രി, അബ്ദുൾ നാസർ തുടങ്ങിയവരും പിടിയിലായതു പൊലീസിന‌് നേട്ടമായി. ഈ പ്രതികളിൽ നിന്നു നിന്നു നിർണായക തെളിവുകൾ ലഭിച്ചു. ഒളിവിൽ കഴിയുന്ന പ്രതികളെ കുറിച്ചുള്ള പൂർണ വിവരങ്ങളും അന്വേഷണ സംഘത്തിന്‍റെ പക്കലുണ്ട്. കഴിഞ്ഞ 10നു ജില്ലാ ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡ് ഏറ്റവും നിർണായകമായി.

കുത്തിപരുക്കേൽപ്പിച്ച ആളെയും തിരിച്ചറിഞ്ഞു

കുത്തിപരുക്കേൽപ്പിച്ച ആളെയും തിരിച്ചറിഞ്ഞു


അഭിമന്യുവിനെ ആരാണു കുത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിയൽ പരേഡിൽ സാക്ഷികൾ ഇയാളെയും ‌തിരിച്ചറിഞ്ഞെങ്കിലും അറസ്റ്റിലായ ആളാണോ, ഒളിവിൽ കഴിയുകയാണോ എന്നതു പുറത്തു വിട്ടിട്ടില്ല. കേസിന്‍റെ വിചാരണയിൽ ഇതു പ്രസക്തമല്ലെന്നു പൊലീസ് വ്യക്തമാക്കി. കൈവെട്ടു കേസിൽ പ്രഫസർ ജോസഫിന്‍റെ കൈ വെട്ടിയത് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ പ്രതികളെ ശിക്ഷിക്കുന്നതിന് ഇതു തടസമായില്ല.

കൊല നടന്നത് ജൂലൈയില്‍

കൊല നടന്നത് ജൂലൈയില്‍

കഴിഞ്ഞ ജൂലൈ രണ്ടിനു രാത്രിയാണു മഹാരാജാസ് കോളെജ് വളപ്പിൽ എസ്എഫ്ഐ നേതാവ് കൂടിയായ രണ്ടാം വർഷ ബിരുദ വിദ്യാർഥി അഭിമന്യു 16 അംഗ സംഘത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ടു വിദ്യാർഥികൾക്കു പരുക്കേറ്റിരുന്നു. പിടിയിലായ മൂന്നു പ്രതികളുടെ അറസ്റ്റ് മൂന്നിനാണു രേഖപ്പെടുത്തിയത്. അതിനാൽ 90 ദിവസം തികയുന്ന ഒക്റ്റോബർ മൂന്നിനു മുമ്പായി കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. ബാക്കിയുള്ള 15 പ്രതികൾ ഘട്ടംഘട്ടമായിട്ടാണ് അറസ്റ്റിലായത്. ഇതിൽ രണ്ടു പേർക്കു ജാമ്യം കിട്ടി.
ഗൂഢാലോചന സംബന്ധിച്ചു ശക്തമായ തെളിവുകളാണ് അന്വേഷണ സംഘത്തിന്‍റെ കൈവശമുള്ളത്. എറണാകുളം നോർത്തിലെ കൊച്ചിൻ ഹൗസ് കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചനയുടെ പൂർണ ചിത്രം കുറ്റപത്ര‌ത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എട്ട് പേര്‍ തിരിച്ചറിയല്‍ പരേഡില്‍

എട്ട് പേര്‍ തിരിച്ചറിയല്‍ പരേഡില്‍

അറസ്റ്റിലായ പ്രതികളിൽ എട്ടു പേരെയാണു തിരിച്ചറിയിൽ പരേഡിന് വിധേയരാക്കിയത്. സാക്ഷികൾ എട്ടു പേരെയും തിരിച്ചറിഞ്ഞു. അറസ്റ്റിലാകാനുള്ള എട്ടു പ്രതികളുടെ ഫോട്ടോ തിരിച്ചറിയിൽ പരേഡും മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ നടന്നു. ഒളിവിൽ കഴിയുന്ന പ്രതികളുടെ ഫോട്ടോകൾ സാക്ഷികളെ കാട്ടി തിരിച്ച‌റിയുന്നതാണിത്. പൊലീസിന്‍റെ ഈ അപ്രതീക്ഷിത നീക്കവും ‌പ്രതിഭാഗത്തിന്‍റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു.

Ernakulam
English summary
ernakulam-local-news about abhimanyu murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X