എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഞ്ച് മോദി ചലഞ്ച്: ഭരണ സംവിധാനം ഉപയോഗിച്ച് പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി വേണം

  • By Desk
Google Oneindia Malayalam News

കളമശേരി: ഭരണകക്ഷിയിൽപ്പെട്ടവർ ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി പ്രധാനമന്ത്രിക്കെതിരെ വളരെ മോശമായി പ്രതികരിക്കുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. പ്രധാനമന്ത്രിയെ പഞ്ച് മോഡി ചലഞ്ചിലൂടെ അപകീർത്തിപ്പെടുത്തിയവരെ രാജ്യ ദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കളമശേരി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ.


സി.പി.ഐ കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടുചോർ മാന്തിക്കുകയാണ്. ഇരുപത്തി മൂന്നു ലക്ഷത്തോളം അംഗങ്ങളുള്ള ബി.ജെ.പിക്കാർ ഈ തെമ്മാടിത്തരത്തിനെതിരെ പ്രതികരിച്ചാൽ കാനത്തിന് പൊതുപരിപാടികളിൽ പങ്കെടുക്കാനൊ പൊതുവഴിയിൽക്കൂടി സഞ്ചരിക്കാനൊ കഴിയിയില്ല.

bjpprotest-

സി.പി.ഐക്കാർക്കും അവരുടെ യുവജനങ്ങൾക്കും പ്രതിഷേധിക്കണമെങ്കിൽ ആദ്യം പ്രതിഷേധിക്കേണ്ടത് പ്രളയകാലത്ത് വിദേശത്ത് വിനോദയാത്ര പോയ മന്ത്രിയുടെ നെഞ്ചത്ത് ചവിട്ടിയായിരിക്കണം. ഇനിയും പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയാൽ അവർക്കെതിരെ കേസിനൊന്നും ഞങ്ങൾ പോകില്ല അവരെ ഞങ്ങൾ കൈകാര്യം ചെയ്യുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.

എച്ച്.എം.ടി. കവലയിൽ നിന്നാരംഭിച്ച പോലീസ് സ്റ്റേഷൻ മാർച്ച് പോലീസ് സ്റ്റേഷന് സമീപം കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ എ.പ്രസാദ് സബ് ഇൻസ്പെക്ടർ ആന്റണി ജോസഫ് നെറ്റോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം തടഞ്ഞു.ഇതോടെ ഇവിടെ പ്രതിഷേധ യോഗം നടത്തുകയായിരുന്നു. ജില്ലാ പ്രസിഡൻറ് എൻ.കെ.മോഹൻദാസ്, എൻ.എം.വിജയൻ,നി ദിൽ ദിനേശ്, എം.എം.ഉല്ലാസ് കുമാർ, എ.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Recommended Video

cmsvideo
മോദി പ്രതിഷേധത്തെ വര്‍ഗീയമായി ചിത്രീകരിച്ച് കെ സുരേന്ദ്രൻ

കെ.എസ്.ഷൈജു, ടി.സി.പ്രമോദ് കുമാർ, പി.പി.സുന്ദരൻ, ബിന്ദു പുളിയാന, വി.വി.പ്രകാശൻ, എസ്.ജി. ശ്രീജിത്ത് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Ernakulam
English summary
ernakulam local news about an radhakrishnans statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X