Get Updates
Get notified of breaking news, exclusive insights, and must-see stories!

കപ്പലും ബോട്ടുകളും കൂട്ടിയിടിക്കുന്നത് പതിവാകുന്നു: മത്സ്യ തൊഴിലാളികളുടെ സുരക്ഷ പരുങ്ങലില്‍!

മട്ടാഞ്ചേരി: കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികള്‍ക്കും യാനങ്ങള്‍ക്കും സുരക്ഷയില്ലാത്ത അവസ്ഥ. തീരത്തും ആഴക്കടലിലും കപ്പലും മത്സ്യ ബന്ധന യാനങ്ങളും കൂട്ടിയിടിച്ചുള്ള അപകടങ്ങൾ തുടർക്കഥയാകുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളില്ലാത്തത് മത്സ്യമേഖലയെ ആശങ്കയിലാക്കുന്നു. ആഴക്കടലില്‍ മത്സ്യബന്ധനം സുരക്ഷയില്ലാത്തതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ സംഭവം.

നേരത്തേ കൊല്ലം തീരത്ത് ഇറ്റലിയൻ കപ്പലിൽ നിന്നുള്ള വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവം അന്താരാഷ്‌ട്ര ശ്രദ്ധയിലെത്തിയെങ്കിലും തുടർ നടപടികൾ ഇഴയുകയാണ്. കേരള തീരത്ത് കഴിഞ്ഞ 13 മാസത്തിനിടെ ഒൻപതാം തവണയാണ് കപ്പൽ ഇടിച്ച് അപകടമുണ്ടാകുന്നത്. അപകടങ്ങളില്‍ ഒട്ടേറെ പേർ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെടുന്നത്. പല സംഭവങ്ങളിലും കപ്പലുകൾ തിരിച്ചറിയാനാവാതെ തുടർ നടപടികൾ തടസപ്പെടുന്നു.

kohishipaccident-

2017 ജൂൺ എട്ടിന് കൊല്ലം പു റംകടലിൽ 51 നോട്ടിക്കൽ മൈൽ ദൂരത്ത് കപ്പലിടിച്ച് ഹർഷിത ബോട്ട് തകര്‍ന്ന സംഭവത്തിൽ തൊഴിലാളികൾ രക്ഷപെട്ടു. ജൂൺ 11ന്ന് കൊച്ചിയിൽ പനാമ കപ്പൽ അംബർ എൽ കപ്പലിടിച്ച് കാർമൽ മാതാ ബോട്ട് തകർന്നു. ഓഗസ്റ്റ് 26ന് പുറംകടലിൽ ഹോംകോങ്ക് കപ്പലിടിച്ച് അറോ ക്കിയയെന്ന ബോട്ട് തകർന്നു. സെപ്റ്റംബർ 19 ന് കൊച്ചി അഴിമുഖത്ത് തകർന്ന നീതിമാൻ ബോട്ട് മുങ്ങിത്താഴ്ന്നു. പത്ത് ദിവസം തുറമുഖ പ്രവർത്തനത്തെ ബാധിച്ചു.

ഒക്റ്റോബർ ഒന്നിന് കുളച്ചലിനു സമീപം കന്യാകുമാരിയിൽ മത്സ്യബന്ധന വള്ളം കപ്പലിടിച്ച് തകർന്നു. ഒക്റ്റോബര്‍ 11ന് ബേപ്പൂരിനു പടിഞ്ഞാറ് ഇമ്മാനുവൽ ബോട്ട് കപ്പലിടിച്ചു തകർന്നു. 2018 ജനുവരി 30 ന് കന്യാകുമാരിക്ക് സമീപം കപ്പലിടിച്ച് നെൽസൺ ബോട്ട് തകർന്നു. ജൂൺ ഏഴിന് മുനമ്പത്ത് നോഹ ബോട്ട് കപ്പലിടിച്ച് തകർന്നു. കഴിഞ്ഞ മാസമാണ് കൊച്ചിക്ക് പടിഞ്ഞാറ് കപ്പലിടിച്ച് ഫൈബർ വള്ളം തകർന്നത്.

കടൽ ദുരന്തങ്ങളിൽ ഏറെയും രാത്രികാലങ്ങളിലാണ് നടക്കുന്നത് എന്നതിനാൽ സുരക്ഷാ സംവിധാനത്തിലെവീഴ്ചയായാണ് മറൈൻ വിഭാഗം കാരണമായി പറയുന്നത്. ബോട്ടുകളിൽ കപ്പലുകൾക്ക് തിരിച്ചറിയാൻ വേണ്ട ക്രമീകരണങ്ങളില്ലന്നും, മത്സ്യത്തൊഴിലാളികളുടെ പരിശീലനക്കുറവും മുന്നറിയിപ്പ് സംവിധാനങ്ങളുടെ അപര്യാപ്തതയും പുറംകടൽ പ്രവേശനവും അപകടകാരണങ്ങളായി മറൈൻ വിഭാഗം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+