ഇതിനൊരു ബിഗ് സല്യൂട്ട്; കളഞ്ഞുകിട്ടിയ പണം തിരികെ നല്കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി
മൂവാറ്റുപുഴ: കളഞ്ഞുകിട്ടിയ പണം തിരികെ നല്കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി. മുളവൂര്‍ കോട്ടയില്കുടിയില് സ്വരൂപിന്റെയും, രജിതയുടെയും മക്കളായ അര്‍ജ്ജുനും, ആദി ദേവുമാണ് വഴിയില്കിടന്നു കിട്ടിയ 25000 രൂപ ഉടമസ്ഥന് തിരികെ നല്കി നാടിന് തന്നെ മാതൃകയായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് പോകുന്ന സമയത്താണ് പുതുപ്പാടി-ഇരുമലപ്പടി റോഡില്‍ മുളവൂര്‍ പൊന്നിരിയ്ക്കപ്പറിമ്പിന് സമീപം റോഡരികില്‍ കിടന്ന് കുട്ടികള്‍ക്ക് പണം ലഭിച്ചത്. പണം ലഭിച്ച വിവരം കുട്ടികള്‍ മാതാവ് രജിതയെ അറിയിക്കുകയായിരുന്നു.

ഉടന്‍ രജിത സമീപപ്രദേശങ്ങളിലെ വീടുകളിലും, കടകളിലും വിവരമറിയിക്കുകയായിരുന്നു. ഈസമയം വീടിന് സമീപത്തെ ഇലക്ട്രോണിക് റിപ്പയറിംഗ് സ്ഥാപനത്തിലെത്തിയ നെല്ലാട് മോളേക്കുടിയില്‍ എം.സി.മത്തായിയുടെതായിരുന്നു പണം. വിവരമറിഞ്ഞെത്തിയ മത്തായി അര്‍ജ്ജുനന്റെയും, ആദി ദേവിന്റെയും കൈയ്യില്‍ നിന്നും പണം ഏറ്റ് വാങ്ങുകയായിരുന്നു. അര്ജ്ജുന് കോതമംഗലം സെന്റ് ജോര്‍ജ് സ്കൂള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും, ആദി ദേവ് മുളവൂര്‍ എം.എസ്.എം.സ്കൂള്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമാണ്. കെ.എസ്.ആര്.ടി.സിയില്‍ കണ്ടക്ടറായ പിതാവ് സ്വരൂപ് ബസ്സില്‍ നിന്നും കളഞ്ഞ് കിട്ടിയ ഒരു പവന്റെ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ നല്കി മാതൃകയായിട്ടുണ്ട്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications