എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതിനൊരു ബിഗ് സല്യൂട്ട്; കളഞ്ഞുകിട്ടിയ പണം തിരികെ നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: കളഞ്ഞുകിട്ടിയ പണം തിരികെ നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി. മുളവൂര്‍ കോട്ടയില്‍കുടിയില്‍ സ്വരൂപിന്റെയും, രജിതയുടെയും മക്കളായ അര്‍ജ്ജുനും, ആദി ദേവുമാണ് വഴിയില്‍കിടന്നു കിട്ടിയ 25000 രൂപ ഉടമസ്ഥന് തിരികെ നല്‍കി നാടിന് തന്നെ മാതൃകയായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് പോകുന്ന സമയത്താണ് പുതുപ്പാടി-ഇരുമലപ്പടി റോഡില്‍ മുളവൂര്‍ പൊന്നിരിയ്ക്കപ്പറിമ്പിന് സമീപം റോഡരികില്‍ കിടന്ന് കുട്ടികള്‍ക്ക് പണം ലഭിച്ചത്. പണം ലഭിച്ച വിവരം കുട്ടികള്‍ മാതാവ് രജിതയെ അറിയിക്കുകയായിരുന്നു.

children

ഉടന്‍ രജിത സമീപപ്രദേശങ്ങളിലെ വീടുകളിലും, കടകളിലും വിവരമറിയിക്കുകയായിരുന്നു. ഈസമയം വീടിന് സമീപത്തെ ഇലക്‌ട്രോണിക് റിപ്പയറിംഗ് സ്ഥാപനത്തിലെത്തിയ നെല്ലാട് മോളേക്കുടിയില്‍ എം.സി.മത്തായിയുടെതായിരുന്നു പണം. വിവരമറിഞ്ഞെത്തിയ മത്തായി അര്‍ജ്ജുനന്റെയും, ആദി ദേവിന്റെയും കൈയ്യില്‍ നിന്നും പണം ഏറ്റ് വാങ്ങുകയായിരുന്നു. അര്‍ജ്ജുന്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും, ആദി ദേവ് മുളവൂര്‍ എം.എസ്.എം.സ്‌കൂള്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമാണ്. കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറായ പിതാവ് സ്വരൂപ് ബസ്സില്‍ നിന്നും കളഞ്ഞ് കിട്ടിയ ഒരു പവന്റെ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായിട്ടുണ്ട്.

Ernakulam
English summary
ernakulam local news about children who returned money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X