Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎഎസ് കുപ്പായം അഴിച്ചു വച്ച് ചുമടെടുക്കാൻ ദാദ്ര നഗർ ഹവേലി കലക്ടർ

കാക്കനാട്: പ്രളയ ബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണവും വിതരണവും നടക്കുന്ന കാക്കനാട് കെബിപിഎസ് പ്രസ്സിൽ വന്ന ലോറികളിൽ ഒന്നിൽ നിന്ന് സാധനങ്ങൾ ഇറക്കുന്ന സമയത്ത് അടുത്ത് നിന്ന സ്ത്രീ "എടോ ആ ചാക്കെടുത്ത് അകത്ത് കൊണ്ട് പോയി വയ്ക്ക് " എന്നു പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ ചാക്ക് കെട്ട് ചുമലിൽ താങ്ങി അയാൾ അകത്തേക്ക് പോയി. ഒരു മടിയും കൂടാതെ എല്ലാ ജോലിയും ചെയ്യാൻ തയ്യാറായി സെപ്റ്റംബർ ഒന്നു മുതൽ അയാൾ കെബിപിഎസ് പ്രസ്സിലുണ്ട്. അയാൾ ആണെന്നറിഞ്ഞപ്പോൾ ചുറ്റുമുള്ളവർക്ക് എല്ലാം അമ്പരപ്പായിരുന്നു.

collectr

സ്വന്തം നാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ ജോലിയിൽ നിന്നും ലീവെടുത്ത് വന്ന ദാദ്ര നഗർ ഹവേലി കളക്ടറായ കണ്ണൻ ഗോപിനാഥനാണ് ഒരു മടിയും കൂടാതെ സന്നദ്ധ പ്രവർത്തനത്തിന് എത്തിയത്. ജോലിയിൽ നിന്ന് ലീവെടുത്ത് മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കെടുത്ത ശേഷമാണ് അടുത്ത ദിവസം എറണാകുളത്ത് എത്തിയത്.

ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയും സബ് കളക്ടർ പ്രജ്ഞാൽ പട്ടീലും കെ ബി പി എസ് സന്ദർശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗർ ഹവേലി കലക്ടർ കണ്ണൻ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്. എന്നിട്ടും എല്ലാവരും നോക്കി നിൽക്കെ അദ്ദേഹം വീണ്ടും പണിയിൽ മുഴുകി.

സ്വന്തം ബാച്ചുകാരൻ ജില്ലാ കളക്ടർ ആയിരിക്കുന്ന ആലപ്പുഴയിൽ പോയിട്ട് പോലും ആരോടും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നാൽ കഴിയുന്ന പോലെ പ്രവർത്തിച്ച ശേഷമാണ് കണ്ണൻ ഗോപിനാഥൻ എറണാകുളത്ത് പ്രവർത്തനത്തിക്കാൻ എത്തിയത്. ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെൽഫി എടുക്കാനായി മറ്റും ചുറ്റും കൂടിയെങ്കിലും കലക്ടർ അതെല്ലാം സ്നേഹപൂർവ്വം നിരസിച്ചു. യാതൊരു പ്രശസ്തിയും ആഗ്രഹിക്കാതെ വെറും ഒരു സന്നദ്ധ പ്രവർത്തകനായി മാത്രം ജോലി ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആരുമറിയാതെ സേവനത്തിനായി ഇവിടെ എത്തിയ കലക്ടർ തിങ്കളാഴ്ച വൈകുന്നേരം ദാദ്ര നഗർ ഹവേലിയ്ക്ക് തിരിച്ചുപോയി. 2012 ബാച്ച് ഐ എ എസ് കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണൻ ഗോപിനാഥൻ ഐഎഎസ്.


ആലുവ താലൂക്കിൽ ഉൾപ്പെട്ട വില്ലേജുകളിൽ പ്രളയദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്കുള്ള കിറ്റുകളുടെ തയ്യാറാക്കലും വിതരണവും ആണ് കെ ബി പി എസ്സിൽ നടക്കുന്നത്. കോളേജ് കുട്ടികളും മറ്റുമായി നിരവധി സന്നദ്ധ പ്രവർത്തകർ ഇവിടെ സന്നിഹിതരാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+