എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്പലത്തിന്‍റെ സ്വത്തിൽ തൊടരുതെന്ന പറയുന്നവർ കാണുക: മഞ്ഞുമ്മല്‍ അമലോത്ഭവ മാതാ പള്ളിയിലെ സ്വര്‍ണ്ണം!

  • By Desk
Google Oneindia Malayalam News

കാക്കനാട്: വരാപ്പുഴ അതിരൂപതയിലെ കാര്‍മലീത്ത സഭയുടെ ആസ്ഥാനമായ മഞ്ഞുമ്മല്‍ അമലോത്ഭവ മാതാ പള്ളിയിലെ സ്വര്‍ണ്ണാഭരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിച്ചു. പെരുന്നാള്‍ ദിവസം മാതാവിനെയും ഉണ്ണിയേശുവിനെയും അണിയിക്കുന്ന 25 പവന്‍ തൂക്കം വരുന്ന മാലകളാണ് നല്‍കിയത്. വ്യവസായ വകുപ്പു മന്ത്രി ഇ.പി.ജയരാജന്‍ രാവിലെ പള്ളിയിലെത്തി വികാരി ഫാ. വര്‍ഗ്ഗീസ് കണിച്ചുകാട്ടില്‍നിന്നും ആഭരണങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

തുടര്‍ന്ന് കളക്ടറേറ്റില്‍ നടന്ന ധനസമാഹരണ യജ്ഞത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി.മൊയ്തീന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളളയ്ക്ക് അദ്ദേഹം ആഭരണങ്ങള്‍ കൈമാറി . ആഭരണങ്ങള്‍ അതിന്റെ സ്വര്‍ണ്ണവിലയേക്കാള്‍ മൂല്യമേറിയതായി മാറിയെന്ന് മന്ത്രി ഇ.പി.ജയരാജന്‍ അഭിപ്രായപ്പെട്ടു. മനുഷ്യനന്മയ്ക്കു വേണ്ടി യേശു പ്രവര്‍ത്തിച്ചതിന്റെ മാതൃക സഭയും പിന്തുടരുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു.

manjummalamalolhavamatha-

പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടക്കുന്നതിനിടയില്‍ത്തന്നെ ആഭരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ പള്ളി കേന്ദ്ര സമിതി യോഗം തീരുമാനിച്ചിരുന്നു. ഭക്തര്‍ നേര്‍ച്ചയായി നല്‍കിയ സ്വര്‍ണ്ണമുപയോഗിച്ചാണ് മാലകള്‍ പണിതത്.

Ernakulam
English summary
ernakulam local news about donation to relief camp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X