എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂടു മത്സ്യകൃഷി പൂർണ്ണമായും നശിച്ചു: കോടികളുടെ നഷ്ടമെന്ന്, കൊച്ചിയില്‍ സംഭവിച്ചത്

  • By Desk
Google Oneindia Malayalam News

പറവൂർ: പറവൂർ മേഖലയിലെ വിവിധ കായലുകളിലും പുഴകളിലുമായി നടത്തിവന്നിരുന്ന നൂറുകണക്കിനും കൂടു മത്സ്യകൃഷി വെള്ളപ്പൊക്കത്തിൽ നശിച്ചു. വിളവെടുപ്പിനും പാകമായി വന്നിരുന്ന ആയിരക്കണക്കിന് മത്സ്യമാണ് നഷ്ടമായത്.കാളാഞ്ചി, കണമ്പു, കരിമീൻ ,തിലോപ്പിയ തുടങ്ങിയ പുഴകളിലെ വില കൂടിയ മത്സ്യങ്ങളാണ് കൂടു മത്സ്യകൃഷിയിലൂടെ വളർത്തിയിരുന്നത്.

പറവൂർ മേഖലയിൽ കോട്ടുവള്ളി ,ഏഴിക്കര, വരാപ്പുഴ വടക്കേക്കര, ചിറ്റാറ്റക്കര, ചേന്ദമംഗലം, പുത്തൻവേലിക്കര ,പറവൂർ നഗരസഭ പ്രദേശങ്ങളിലെല്ലാം കൂടു മത്സ്യകൃഷി വ്യാപകമായിരുന്നു. കൃഷി വിജ്ഞാന കേന്ദ്രം, സി എംഎഫ് ആർ ഐ, എസ് എഫ് ഡി എ, എം പി ഇ ഡി എ' തുടങ്ങിയ ഏജൻസികളുടെ മേൽനോട്ടത്തിലായിരുന്നു കൃഷി നടത്തിയിരുന്നത്. തദേശ സ്ഥാപനങ്ങളുടെ ലൈസൻസോടുകൂടി വ്യക്തികളും ചെറിയ സ്വശ്രയ ഗ്രൂപ്പുകളുമാണ് കൃഷി ചെയ്തിരുന്നതു്. കഴിഞ്ഞ വർഷമാണ് പലരും ഈ മേഖലയിലേക്കു കടന്നു വന്നത്.അല്പം ബുദ്ധിമുട്ടിയാൽ തരക്കേടില്ലാത്ത ലാഭം ലഭിയ്ക്കുന്ന കൃഷിയെന്ന നിലയിൽ ഈ വർഷം കൂടുതൽ ആളുകൾ ഈ കൃഷിയിലേക്കു കടന്നു വന്നു. പലരും ബാങ്ക് കളിൽ നിന്നും സഹകരണ ബാങ്ക് കളിൽ നിന്നുമൊക്കെ വായ്പയെടുത്താണ് കൃഷി ചെയ്തതു

fishfarmng-15


മൂത്തകുന്നത്ത് കലാ ശ്യാമളൻ, ഗായത്രി ഹരിഹരൻ, ദീപ സലിം എന്നിവനിതകൾ ചേർന്നാണ് രണ്ടു ലക്ഷം രൂപ ചെലവു ചെയ്തു കൃഷി നടത്തിയത്.9000 കാളഞ്ചി മീനാണ് ഇവർ കൂടുകളിൽ നിക്ഷേപിച്ചത്. ഒരു കിലോ തൂക്കമായപ്പോഴാണ് മലവെള്ളക്കുത്തൊ ഴുക്കുണ്ടായത്. മുഴുവൻ മീനുകളും വലയും നഷ്ടമായി. പലയിടങ്ങളിലും കൂടോടുകൂടിയാണ് ഒഴുകി പോയത്.മുനമ്പം അഴിമുഖത്ത് ഒട്ടേറെ കൂടുകൾ അടിഞ്ഞുകൂടിയിട്ടുണ്ടു് ഈ മേഖലയിലെ മത്സ്യകർഷകരെ സഹായിയ്ക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പലർക്കും കടകെണിയിൽ നിന്നും രക്ഷപ്പെടാനാവില്ല നഷ്ടപ്പെട്ട വലകളും കൂടും പുനർനിർമ്മിയ്ക്കാനും ഗവണ്മേന്റിന്റെ സഹായം അനിവാര്യമാണ്.

Ernakulam
English summary
ernakulam local news about fish farming.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X