എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫുഡ് മാത്രമല്ല മദ്യവും ഹോം ഡെലിവറിയായി കിട്ടും: കൊച്ചിക്കാരന്‍ റെജിയുടെ വ്യവസായം ആരെയും ഞെട്ടിക്കും

  • By Desk
Google Oneindia Malayalam News

കൊച്ചി: ഭക്ഷണ സാധനങ്ങള്‍ വീട്ടിലെത്തിച്ചു കൊടുക്കുന്ന 'മാതൃകയില്‍ 'ആവശ്യക്കാര്‍ക്ക് വീടുകളില്‍ മദ്യം വിതരണം ചെയ്യുന്ന ആള്‍ അറസ്റ്റില്‍. മാസങ്ങളായി അനധികൃത വിദേശമദ്യ വില്‍പ്പന നടത്തിവന്ന തിരുവാണിയൂര്‍ മാമല കക്കാട് വാരിയത്ത് പറമ്പില്‍ റെജി (58) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിലും സ്‌കൂട്ടറില്‍ നിന്നുമായി വിതരണത്തിനു കരുതിയ 62 കുപ്പി വിദേശമദ്യം എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

ആവശ്യക്കാര്‍ പറയുന്നിടത്തു സ്‌കൂട്ടറില്‍ മദ്യം എത്തിക്കുകയാണ് ഇയാളുടെ പതിവെന്നു തൃപ്പൂണിത്തുറ എക്‌സൈസ് ഇന്‍സ്‌പെക്റ്റര്‍ വി.ആര്‍. ദേവസാദ് പറഞ്ഞു. ബിവറേജസ് കോര്‍പ്പറേഷന്റെ വിവിധ ഔട്ട്ലെറ്റുകളില്‍ നിന്നാണു മദ്യം ശേഖരിക്കുന്നത്. 350 രൂപയ്ക്കു വാങ്ങുന്ന മദ്യം 500 രൂപ നിരക്കിലാണു മറിച്ചു വില്‍ക്കുന്നത്. അതിരാവിലെ തുടങ്ങുന്ന വിതരണം രാത്രി വൈകിയും തുടരും. ഇയാളുടെ പക്കല്‍ നിന്നു സ്ഥിരമായി മദ്യം വാങ്ങുന്നവരുണ്ടെന്നു മൊബൈല്‍ ഫോണ്‍ കോളുകളില്‍ നിന്നു തിരിച്ചറിഞ്ഞു. അപരിചിതര്‍ ആവശ്യപ്പെട്ടാലും സ്‌പോട്ടിലെത്തി നല്‍കാറുണ്ട്.

reji-15

ഡ്രൈ ഡേയില്‍ ഇയാള്‍ക്കു പൂരകച്ചവടമാണ്. ഇതിനായി കരുതിയ 62 കുപ്പി മദ്യവുമായിട്ടാണ് കഴിഞ്ഞ ദിവസം പിടിയിലായത്. അനധികൃത വിതരണം നടക്കുന്നതറിഞ്ഞ എക്‌സൈസ് ആവശ്യക്കാരെന്ന വ്യാജേന ഇയാളുമായി ഫോണില്‍ ബന്ധപ്പെട്ടു കുടുക്കുകയായിരുന്നു. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫിസര്‍ ഇ.എന്‍.സതീശന്‍, കെ.കെ.രമേശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാര്‍ കെ. സാലിഹ്, വിപിന്‍ബാബു, എം.എന്‍. അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.

Ernakulam
English summary
ernakulam-local-news about food and liquor home delivery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X