എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൗമിനി ജെയിനിന്റെ മേയര്‍ കസേര തെറിച്ചു: രാജിവെക്കണമെന്ന് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം

Google Oneindia Malayalam News

കൊച്ചി: മകളുടെ കല്യാണഘോഷിക്കാന്‍ പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച്ച വരുത്തിയെന്ന ആരോപണങ്ങള്‍ക്കു പിന്നാലെ കൊച്ചി കോര്‍പ്പറേഷനില്‍ സ്ഥാനമാറ്റം. മേയര്‍ സൗമിനി ജെയ്ന്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ മാറ്റമുണ്ടാകും. പുതിയ അംഗങ്ങളെ കണ്ടെത്താന്‍ ബെന്നി ബഹനാന്‍, മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കമ്മിറ്റി രൂപീകരിച്ചു.

എത്രയും വേഗം പകരക്കാരെ കണ്ടെത്താനാണ് നിര്‍ദേശം. നേരത്തെ രണ്ടര വര്‍ഷത്തെ പങ്ക് വ്യവസ്ഥയിലാണ് യുഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം തുടങ്ങിയത്. കാലാവധി പൂര്‍ത്തിയാക്കിയിട്ടും മേയര്‍ സ്ഥാനം ഉള്‍പ്പെടെ വിട്ടു മാറാതിരുന്നത് കോണ്‍ഗ്രസിനുള്ളില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ സ്ഥാനമാറ്റ ചര്‍ച്ചകള്‍ക്ക് ചൂടേറി.

souminijain

എന്നാല്‍ ഗ്രൂപ്പ് രാഷ്ട്രീയം പാര്‍ട്ടിക്കുള്ളില്‍ വിള്ളലുണ്ടാക്കുമെന്ന് ഭയന്ന് നിലവിലെ സ്ഥിതി തുടരാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ മേയര്‍ സൗമിനി ജെയ്‌നെതിരെ അടുത്ത കാലത്തായി ഉയരുന്ന ആരോപണങ്ങള്‍ കൊച്ചിയില്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരം പടരാന്‍ ഇടയാക്കുമെന്നു ഭയന്നാണ് അടിയന്തിരമായി സ്ഥാനമാറ്റത്തിന് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മേയര്‍ പങ്കെടുത്തില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു.

എ ഗ്രൂപ്പ് അംഗമായ ഷൈനി മാത്യുവാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മുന്‍ പന്തിയില്‍. അഡ്വ. വി.കെ. മിനിമോള്‍, ഗ്രേസി ജോസഫ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.ബി. സാബു, കെ.ആര്‍. പ്രേംകുമാര്‍, ടി.ഡി. മാര്‍ട്ടിന്‍ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയില്‍

Ernakulam
English summary
ernakulam local news about kochi mayor soumini jain and kochi corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X