മാലിന്യം നീക്കാന്‍ കുടുംബശ്രീയെ ഏല്‍പ്പിച്ചു; മാലിന്യ നീക്കം താറുമാറായി, കൗണ്‍സിലറുടെ ഒറ്റയാള്‍ സമരം
മട്ടാഞ്ചേരി: നഗരസഭ വീടുകളിലെ മാലിന്യ നീക്കം കുടുംബശ്രീയെ ഏല്‍പ്പിച്ചപ്പോള്‍ ഉള്ളതും ഇല്ലാതായ അവസ്ഥ.നഗരസഭ ഒമ്പതാം ഡിവിഷനിലെ മാലിന്യങ്ങളെല്ലാം ഗവര്‍ണറുടെ അധീനതയിലുള്ള പനയപ്പിള്ളിയിലെ ഒഴിഞ്ഞ പറമ്പില്‍ കൊണ്ട് വന്ന് തള്ളിയതോടെ പ്രതിഷേധവുമായി കൗണ്‍സിലറും നാട്ടുകാരും രംഗത്തെത്തി. വീടുകളിലെ മാലിന്യ നീക്കം കുടുംബശ്രീയെ ഏല്‍പ്പിച്ചപ്പോള്‍ നിലവിലെ നഗരസഭയുടെ ശുചീകരണ തൊഴിലാളികളെ ഡിവിഷനുകളിലെ മറ്റ് ശുചീകരണ ജോലികള്‍ക്ക് നിയോഗിക്കുമെന്നാണ് നഗരസഭ അധികൃതര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ നഗരസഭ തൊഴിലാളികളെ മറ്റ് സര്‍ക്കിളുകളിലേക്ക് നിയോഗിക്കുകയായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും ഇത് കൊണ്ട് പോകാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നടപടി സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ജനവാസ കേന്ദ്രമായ പനയപ്പിള്ളിയിലെ പറമ്പില്‍ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയതോടെയാണ് കൗണ്‍സിലര്‍ സനീഷ അജീബ് ഒറ്റയാള്‍ സമരവുമായി എത്തിയത്. ഇതോടെ കൗണ്‍സിലറോടൊപ്പം നാട്ടുകാരും ചേരുകയായിരുന്നു.












Click it and Unblock the Notifications