എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെ തിരിച്ചറിഞ്ഞു, സംഭവം സൗത്തില്‍!!
കൊച്ചി: എറണാകുളം സൗത്ത് റെയ്ല്‍വെ സ്റ്റേഷനില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെ റെയ്ല്‍വെ പൊലീസ് തിരിച്ചറിഞ്ഞു. പ്ലാറ്റ്ഫോമില്‍ ട്രെയ്ന്‍ കാത്തിരുന്ന യുവതികളുടെ ദേഹത്ത് സ്പര്‍ശിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണു കേസെടുത്തത്. സ്റ്റേഷനില്‍ ജനശതാബ്ദി എക്സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് പോകാന്‍ എത്തിയ വാഗമണ്‍ സ്വദേശിയാണു യുവാവിന്റെ പരാക്രമങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. യാത്രക്കാരന്റെ ഭാര്യയെ യുവാവു ശല്യപ്പെടുത്തിയിരുന്നു. സമീപത്തെ സീറ്റുകളില്‍ ഉണ്ടായിരുന്ന മറ്റു സ്ത്രീകളുടെ ദേഹത്തും ഇയാള്‍ സ്പര്‍ശിക്കുന്നതു ശ്രദ്ധയില്‍ പെട്ടതോടെയാണു യാത്രക്കാരന് ഇതു പകര്‍ത്തിയത്. എന്നാല്‍ പൊലീസില്‍ പരാതിപ്പെട്ടില്ല.
സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സ്വയം കേസെടുത്ത റെയ്ല്‍വെ പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെയാണു ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരനെ തിരിച്ചറിഞ്ഞത്. യോഗ പരിശീലകനായ യാത്രക്കാരനുമായി ഫോണില്‍ ബന്ധപ്പെട്ട പൊലീസ് ദമ്പതികളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും.

ഇതിനിടെ, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവ് തിരുവനന്തപുരം-ചെന്നൈ മെയിലില്‍ കയറുന്നതായി കണ്ടെത്തി. ഇയാളുടെ മേല്‍വിലാസം ഉള്‍പ്പെടെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്ന സ്വഭാവക്കാരനാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്റെയും ഭാര്യയുടെയും പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റു യാത്രക്കാരുടെയും മൊഴികളെടുത്ത ശേഷം ഇയാളെ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.
-
പട്ടിണിയിലാകുമോ? പാചകവാതകമില്ല; 70% ഹോട്ടലുകളും അടച്ചുപൂട്ടി! -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ












Click it and Unblock the Notifications