ടിവി പരിപാടിയില്‍ അവതാരകയാക്കാമെന്നു വിശ്വസിപ്പിച്ചു യുവതിയെ മാനഭംഗപ്പെടുത്തി, പ്രതി അറസ്റ്റില്‍
കൊച്ചി: ടിവി പരിപാടിയിൽ അവതാരകയാക്കാമെന്നു വിശ്വസിപ്പിച്ചു യുവതിയെ ഹൈദരാബാദിൽ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ഇടവനക്കാട് തൈക്കൂട്ടത്തിൽ വീട്ടിൽ ജെയിംസ് പോൾ (ബോബൻ 42) ആണു പിടിയിലായത്. ചാനൽ പരിപാടിയുടെ നിർമാതാവിനെ പരിചയപ്പെടുത്താം എന്നു പറഞ്ഞു 2016ലാണു യുവതിയെ ഹൈദരാബാദിൽ കൂട്ടിക്കൊണ്ടു പോയത്. ഹോട്ടൽ മുറിയിൽ എത്തിയപ്പോൾ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുകയായിരുന്നു.

തുടർന്നു മൊബൈൽ ഫോണിൽ പകർത്തിയ യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ സുഹൃത്തുക്കളെയും ഇവ കാണിച്ചു. കംപ്യൂട്ടർ വിദഗ്ധനായ ഇയാൾ വിവാഹിതനും പിതാവുമാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഞാറയ്ക്കൽ സിഐ എം.കെ. മുരളിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്.












Click it and Unblock the Notifications