Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് ജിഷ ഇന്ന് നിമിഷ: കൊലപാതകത്തിന്റെ ഭീതിയൊഴിയാതെ പെരുമ്പാവൂര്‍

പെരുമ്പാവൂര്‍: നാടിനെ നടുക്കിയ പെരുമ്പാവൂര്‍ ജിഷ കൊലക്കേസിനു സമാനമാണ് ഇടത്തിക്കാട്ടെ നിമിഷ കൊലപാതകവും. വീടിനുള്ളില്‍ നടന്ന കൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികളും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന പെരുമ്പാവൂരിന്റെ സമീപപ്രദേശത്തു തന്നെയാണ് രണ്ടു കൊലപാതകങ്ങളും നടന്നിരിക്കുന്നത്.

രണ്ടു വര്‍ഷത്തെ ഇടവേളയില്‍ ഇതരസംസ്ഥാനത്തൊഴിലാളി പ്രതിയാവുന്ന കൊലപാതകം ആവര്‍ത്തിച്ചതു പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പ്രതിഷേധവും ഉയരുന്നുണ്ട്. ഇടത്തിക്കാട്ടെ കൊലപാതകസ്ഥലത്തെത്തിയ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഉള്‍പ്പെടയുള്ള രാഷ്ട്രീയ നേതാക്കളോടും പ്രദേശവാസികള്‍ പങ്കുവച്ചതും ഈ ആശങ്ക തന്നെയാണ്.

perumbavoormurdercase-

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ ഇരിങ്ങോളില്‍ കനാല്‍ ബണ്ടിലെ പുറമ്പോക്കില്‍ താമസിച്ചിരുന്ന നിയമവിദ്യാര്‍ഥിനി ജിഷ കൊല ചെയ്യപ്പെട്ടത്. ക്രൂരമായ ബലാത്സംഗത്തിനു ശേഷമായിരുന്നു കൊല. ആദ്യഘട്ടത്തില്‍ പൊലീസിന്റെ അനാസ്ഥമൂലം കൊലപാതകം അധികം ശ്രദ്ധ നേടിയിരുന്നില്ല. എന്നാല്‍, മാധ്യമശ്രദ്ധ പതിഞ്ഞതോടെയും, സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം വ്യാപകമായതോടെയും സ്ഥിതിഗതികള്‍ മാറി. ഡല്‍ഹിയിലെ നിര്‍ഭയ കേസിനു സമാനമായ രീതിയിലുള്ള ജിഷ കൊലപാതകത്തില്‍ പ്രതിഷേധം കത്തിപ്പടര്‍ന്നതു പെട്ടെന്നായിരുന്നു. ആദ്യദിനങ്ങളില്‍ പ്രതിയെ കണ്ടുപിടിക്കാനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പി. പിന്നീട് സംഘങ്ങളായി തിരിഞ്ഞുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ഫോറന്‍സിക് പരിശോധനകള്‍ക്കു ശേഷവും അസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ പിടികൂടുകയായിരുന്നു. വിചാരണയ്ക്കു ശേഷം പ്രതിക്കു വധശിക്ഷയും വിധിച്ചു.

ബംഗാളില്‍ നിന്നു പെരുമ്പാവൂര്‍ പ്രദേശത്തു ജോലിക്കെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി ബിജുവാണു നിമിഷ കൊലക്കേസിലും പ്രതിസ്ഥാനത്തുള്ളത്. പ്രതി കുറച്ചുകാലം മുമ്പു വരെ നിമിഷയുടെ വീടിനു സമീപത്തു വാടകയ്ക്കു താമസിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അവിടെ കൂട്ടുകാരനെ കാണാനെത്തിയപ്പോഴാണു കൊലപാതകം നടത്തിയതെന്നാണു വിവരം. അക്രമം ചെറുത്ത നിമിഷയെ കഴുത്തറുത്ത് ക്രൂരമായ രീതിയിലാണു കൊല ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+