എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കന്യാസ്ത്രീകളുടെ സമരം ഒമ്പതാം ദിവസത്തിലേക്ക്: ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം

  • By Desk
Google Oneindia Malayalam News

കൊച്ചി: ലൈംഗികാരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് കന്യാസ്ത്രീകൾ നടത്തുന്ന സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നു. അതേസമയം സമരത്തിന് നാനാകോണുകളിൽ നിന്നുള്ള പിന്തുണ ഏറി വരികയാണ്. ഇന്നലെ സീറോ മലബാർ സഭാ മുൻ വക്താവ് ഫാ. പോൾ തേലക്കാട്ടിന്‍റെ നേതൃത്വത്തിൽ എട്ട് വൈദികർ സമരപന്തലിലെത്തി പിന്തുണ അറിയിച്ചു.

കന്യാസ്ത്രീകളുടെ സമരത്തെ തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി) ഇറക്കിയ സര്‍ക്കുലറിനെ തള്ളിക്കൊണ്ടാണ് അവർ സമര പന്തലിലെത്തിയത്. ഇവര്‍ക്ക് പുറമേ മാര്‍ത്തോമ സഭയിലെ വൈദികരും പന്തലിലെത്തി.

nunrapecase-

വൈകിട്ട് മൂന്നോടെയാണ് ഫാ. പോള്‍ തേലക്കാട്ടിന്‍റെ നേതൃത്വത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും സഭയ്ക്കുള്ളില്‍ മറ്റ് ചുമതലകള്‍ വഹിക്കുന്നവരുമായ ഫാ. ജോസഫ് പാറേക്കാട്ടില്‍, ഫാ. ജോയിസി കൈതക്കൂട്ടില്‍, ഫാ. ജിമ്മി കക്കാട്ടുച്ചിറ, ഫാ. ബെന്നി മാരപ്പറമ്പില്‍, ഫാ. കുര്യന്‍ കുരിശിങ്കല്‍, ഫാ. പോള്‍ ചിറ്റിലപ്പിള്ളി, ഫാ. ടോണി കല്ലൂക്കാരന്‍, ഫാ. രാജന്‍ പുന്നയ്ക്കല്‍, ഫാ. ചെറിയാന്‍ വറുഗീസ് എന്നിവർ എത്തിയത്. ഇവരെകൂടാതെ മറ്റ് സന്യാസിനി സഭകളില്‍ നിന്നുള്ള സിസ്റ്റര്‍ ടീന ജോസും സിസ്റ്റര്‍ എമില്‍ഡയും വേദിയിലെത്തിയുന്നു. കന്യാസ്ത്രികള്‍ നടത്തുന്ന സമരത്തിനെ പിന്തള്ളി കഴിഞ്ഞ ദിവസം കെസിബിസി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇത് മറികടന്ന് എത്ര വൈദികര്‍ പങ്കെടുക്കുമെന്ന ആശങ്ക സമരസമിതിക്കുണ്ടായിരുന്നുവെങ്കിലും ഫാ. പോള്‍ തേലക്കാട്ട് ഉള്‍പ്പെടെ എട്ട് പേര്‍ പിന്തുണയുമായെത്തിയത് വിജയമാണെന്ന് സമര സമിതി ഭാരവാഹികള്‍ അവകാശപ്പട്ടു. കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സഭയ്‌ക്കെതിരെയുള്ളതല്ലെന്നും നീതിക്ക് വേണ്ടിയുള്ളതാണെന്നും വൈദികർ പറഞ്ഞു. കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന വേദനയുടെ കാഠിന്യം മനസിലാക്കുന്നുവെന്ന് ഫാ. ജിമ്മി കക്കാട്ടുച്ചിറ പറഞ്ഞു.

സർക്കാർ നിലപാട് അനുകൂലമല്ലെന്ന് കന്യാസ്ത്രീകൾ


ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയിൽ സംസ്ഥാന സർക്കാർ നിലപാട് അനുകൂലമാണെന്നു കരുതുന്നില്ലെന്ന് ഹൈക്കോടതി ജംക്‌ഷനിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകൾ. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ നിരാഹാര സമരം തുടരും. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ബിഷപ്പിനെ പൊലീസ് അറസ്റ്റു ചെയ്യുമെന്ന വിശ്വാസമൊന്നും തങ്ങള്‍ക്കില്ല.

പരാതി ഉന്നയിച്ച കന്യാസ്ത്രീയെ മാനസികമായി തളര്‍ത്താനും പിന്തുണയുമായി വന്നേക്കാവുന്ന വൈദികസമൂഹത്തെ പിന്തിരിപ്പിക്കാനുമാണ് മിഷണീറീസ് ഒഫ് ചാരിറ്റീസ് ചിത്രം പുറത്തുവിട്ടത്. ഇതു ചെയ്തവരെ അറസ്റ്റു ചെയ്യണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. ജലന്ധര്‍ ബിഷപ്പിന്‍റെ ചുമതലയില്‍ നിന്ന് ഫ്രാങ്കോ മാറിയത് താത്ക്കാലികം മാത്രമാണ്. അദ്ദേഹം സ്ഥാനമൊഴിഞ്ഞിട്ടില്ല. കേരളത്തിലേക്ക് വരുന്നത് കൊണ്ടാണ് ഫ്രാങ്കോ ചുമതലയില്‍ നിന്ന് മാറിനില്‍ക്കുന്നതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. സ്വാധീനവും പണവും പിന്‍ബലവും ഫ്രാങ്കോ മുളയ്ക്കലിന് ഇപ്പോഴുമുണ്ട്. ബിഷപ്പ് സ്ഥാനത്ത് നിന്ന് ഫ്രാങ്കോ മാറിയാലും സമരം അവസാനപ്പിക്കില്ല.

ഫ്രാങ്കോയുടെ അറസ്റ്റും ശിക്ഷയുമാണ് പ്രധാനമെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് സഭയില്‍ വിശ്വാസമുണ്ട്. അതിന്‍റെ അധികാരത്തിലിരിക്കുന്ന ചിലരുടെ പ്രവര്‍ത്തിയില്‍ മാത്രമാണ് വിശ്വാസമില്ലാത്തതെന്ന് സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. സമരം സംസ്ഥാനമൊട്ടുക്കും വ്യാപിപ്പിക്കുന്നതു സംബന്ധിച്ച് വിവിധ സംഘടനകളുമായി ഇന്ന് സമരപ്പന്തലില്‍ ചര്‍ച്ച നടത്തും. പിന്തുണയുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തുന്ന സാഹചര്യത്തില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രത്യേക സമരം ആലോചിക്കുമെന്ന് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി അറിയിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഒഫ് ജീസസ് സംഘടനയ്‌ക്കെതിരെ കമ്മീഷ്ണര്‍ക്ക് പരാതി നല്‍കുമെന്ന് സേവ് ഔവ്വര്‍ സിസ്റ്റേഴ്‌സ് സമര സമിതി ഭാരവാഹികള്‍ പറഞ്ഞു. സമരം ചെയ്യുന്ന സിസ്റ്റര്‍മാരും സേവ് ഔവ്വര്‍ സിസ്‌റ്റേഴ്‌സ് സമര സമിതി കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി, പ്രസിഡന്‍റ് ഫെലിക്‌സ് പുല്ലൂടന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Ernakulam
English summary
ernakulam local news about protest against franco mulakkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X