എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്ത് പൊരുത്തക്കേടുകളില്‍ മൂന്നെണ്ണം തെളിഞ്ഞാല്‍ അറസ്റ്റ്; ചോദ്യം ചെയ്യുന്നത് അഞ്ചു ക്യാമറുകള്‍ക്ക് നടുവില്‍, നിരപരാധിയെന്ന് ആവര്‍ത്തിച്ച് ബിഷപ്പ്

  • By Desk
Google Oneindia Malayalam News

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബിഷപ്പ് ഉന്നയിച്ച അതേ നിലപാട് ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ വിശദീകരിച്ചു. തുടര്‍ന്നു 12 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ തുടരുകയാണ്. ജലന്തറില്‍ വച്ച് നടന്ന ഒമ്പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിഷപ്പ് പറഞ്ഞ മറുപടികളും കന്യാസ്ത്രീയുടെ മൊഴിയും തമ്മിലുള്ള വൈരുദ്യങ്ങള്‍ അന്വേഷിച്ച സംഘം ഇതില്‍ വ്യക്ത വരുത്തുകയാണ്. പത്ത് വൈരുദ്യങ്ങളാണ് അന്വേഷം സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ മൂന്നില്‍ അധികം വൈരുദ്യങ്ങള്‍ തെളിയക്കപ്പെട്ടാല്‍ ബിഷപ്പിനെതിരേയുള്ള കുരുക്ക് മുറുകുമെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

ആദ്യ പീഢനം നടന്ന ദിവസം 2016 മേയ് 5ന് രാത്രി കുറുവിലങ്ങാട് മഠത്തില്‍ താന്‍ പോയിട്ടില്ലെന്നും തൊടുപുഴ ആശ്രമയത്തില്‍ പോയെന്നുമായിരുന്നു ബിഷപ്പിന്റെ വാദം. എന്നാല്‍ കുറുവിലങ്ങാട് ആശ്രമത്തിലെ സന്ദര്‍ശന രജിസ്റ്ററില്‍ ബിഷപ്പ് അവിടെ എത്തിയതായുള്ള രേഖയും തൊടുപുഴ ആശ്രമത്തിലെ സന്ദര്‍ശന രജിസ്റ്ററില്‍ ബിഷപ്പ് ഇവിടെ എത്തിയിട്ടില്ലെന്ന രേഖയും അന്വേഷണ സംഘത്തിന് ലഭിച്ചതോടെ ആദ്യ വാദം പൊളിഞ്ഞു. ബിഷപ്പ് ആദ്യ പീഢന ദിവസം കന്യസ്ത്രീ മഠത്തില്‍ പോയതായി ഡ്രൈവറു സ്ഥിരീകരിച്ചു.

rancomulakkalcase-

നൂറ് ചോദ്യങ്ങളുടെ പട്ടികയ്ക്കാണ് ഐജി വിജയ് സാക്രേയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അന്തിമ രൂപം നല്‍കിയത്. ഈ പട്ടികയെ അടിസ്ഥാനപെടുത്തിയുള്ള ചോദ്യം ചെയ്യലാണ് തുടരുന്നത്. ഏതെങ്കിലും ഘട്ടത്തില്‍ ഒന്നിലധികം ചോദ്യങ്ങളോട് ബിഷപ്പ് പ്രതികരിക്കാതിരിക്കുന്ന ഘട്ടത്തില്‍ മാത്രമായിരിക്കും സര്‍ക്കാരുമായും നിയമവിദഗ്ധരുമായും ആലോചിച്ച് അറസ്റ്റിലേക്ക് കടക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൃപ്പൂണിത്തുറയിലെ അത്യാധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. രാവിലെ 11.15 ഓടെ ആണ് പൊലീസ് എസ്‌കോര്‍ട്ടോടെ കേരള രജിസ്‌ട്രേഷന്‍ വാഹനത്തില്‍ബിഷപ്പ് ചോദ്യം ചെയ്യലിന് ഹാജരായത്. ക്യാമറുകളുടെ കണ്ണ് വെട്ടിക്കുന്നതിനായി ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന്റെ ഇരുവശങ്ങളിലേയും ഗ്ലാസുകള്‍ പ്രത്യേകമായി മറച്ചിരുന്നു.

വാഹനത്തില്‍ ബിഷപ്പും സഹോദരനും രണ്ടു പുരോഹതരും മാത്രമായിരുന്നു ഉണ്ടായിരുന്നു. പിന്നാലെയെത്തിയ വാഹനത്തില്‍ ബിഷപ്പിന്റെ അഭിഭാഷകനുമെത്തി.

ക്രൈം ബ്രാഞ്ച് ഓഫിസിന്റെ ഒന്നാം നിലയിലാണ് ചോദ്യം ചെയ്യല്‍ കേന്ദ്രം. സൗണ്ട് പ്രൂഫ് മുറിയില്‍ അഞ്ചു ക്യാമറകളുടെ മുന്നിലാണ് ബിഷപ്പ് ഫ്രാങ്കോയെ അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുന്നത്. തൊട്ടു സമീപത്തെ മുറിയില്‍ ഓരോ ചോദ്യങ്ങളോടുമുള്ള ബിഷപ്പിന്റെ പ്രതികരണങ്ങളും ശരീര ഭാഷയും മുഖഭാവങ്ങളും അന്വേഷണ സംഘം പ്രത്യേക നിരീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തു നിന്നും ഡിജിപിയ്ക്ക് പോലും നേരിട്ട് ചോദ്യം ചെയ്യലില്‍ പങ്കെടുക്കാന്‍ ഉതകുന്ന വീഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനവും സജീകരിച്ചിരുന്നു. അഞ്ചു ക്യാമറികളില്‍ ആദ്യത്തെ മൂന്നെണ്ണം ബിഷപ്പിന്റെ അംഗചലനങ്ങള്‍ നിരീക്ഷിക്കുകയും മറ്റ് രണ്ടെണ്ണം ചോദ്യകര്‍ത്താവിന്റെയും ബിഷപ്പിന്റെയും ക്ലോസ് ഷോട്ടും റെക്കോര്‍ഡ് ചെയ്യും.

Ernakulam
English summary
ernakulam local news about questioning of franco mulakkal on molestation case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X