ടാറിംങ് തകർന്നു: പിറവം പാലം വഴിയുള്ള യാത്ര അപകടത്തിൽ, ബൈക്ക്- ഓട്ടോ യാത്രക്കാര്‍ വലഞ്ഞു!
പിറവം: ടാറിങ്ങ് പൂർണമായി തകർന്നതോടെ പിറവം പാലം വഴിയുള്ള യാത്ര ദുരിതപൂർണമായി. കിഴക്കൻ മേഖലയിൽ നിന്നും പിറവം വഴി എറണാകുളം പോകുന്നതിനുള്ള പ്രധാന പാത തകർന്നിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും അധികൃതർ അറിഞ്ഞ ഭാവം നടിച്ചിട്ടില്ല. പാലത്തിലൂടെ ഒരു വാഹനം കടന്നു പോകണമെങ്കിൽ അഞ്ചു മിനിറ്റെങ്കിലും വേണം. ഒരു കുഴിയിൽ നിന്നുമടുത്ത കുഴിയിലേക്കുള്ള ചാട്ടത്തിനിടെ അപകടങ്ങളും തുടർക്കഥയാണ്.

ടൂ വീലർ - ഓട്ടോറിക്ഷ യാത്രക്കാരാണ് ഏറെ പ്രയാസം നേരിടുന്നത്. ടാറിംങ് തകർന്നുണ്ടായ വൻ കുഴി പാലത്തിന്റെ ബലക്ഷയത്തിനു കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഓണക്കൂർ നിരപ്പ് ഭാഗത്ത് കലുങ്ക് തകർന്നതിനാൽ കക്കാട് വഴി ചുറ്റിയാണ് ഇപ്പോൾ വാഹനങ്ങൾ ഓടുന്നത്. പാലം ഭാഗംകൂടി തകർന്നതോടെ എറണാകുളം യാത്രക്ക് ഒരു മണിക്കൂറിന്റെ താമസം നേരിടുന്നുണ്ട്. അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തി പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












Click it and Unblock the Notifications