സ്കൂൾ വാൻ പാടത്തേക്ക് മറിഞ്ഞു: വൻ ദുരന്തം ഒഴിവായി, സംഭവം എറണാകുളം പള്ളുരുത്തിയില്‍!
പള്ളുരുത്തി: സ്കൂൾ വാഹനം വെള്ളം നിറഞ്ഞു കിടന്നിരുന്ന പാടത്തേക്ക് മറിഞ്ഞു. വാഹനത്തിൽ വിദ്യാർത്ഥികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പള്ളുരുത്തി കളത്ര ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വാനാണ് വെള്ളിയാഴ്ച്ച വൈകിട്ട് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞത്. പെരുമ്പടപ്പ് സ്വദേശിയായ ഡ്രൈവർ കനിയനും ജീവനക്കാരി ഷീബയ്ക്കും നിസാര പരിക്കേറ്റിട്ടുണ്ട്.

സ്റ്റീയറിംങ്ങിന്റെ ബെയ്റിംങ്ങ് തകർന്നതാണ് വാഹനം നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷമുള്ള ആദ്യ ട്രിപ്പ് കഴിഞ്ഞ് വരും വഴിയാണ് കളത്ര പാടത്തേക്ക് വാൻ മറിഞ്ഞത്. മൂന്നിലേറെ വിദ്യാലയങ്ങൾ ഉള്ള ഈ ഭാഗത്ത് റോഡിലെ കുണ്ടും കുഴിയും ദുരിത യാത്രയാണെന്നാണ് നാട്ടുകാരുടെ പരാതി.












Click it and Unblock the Notifications