ഹിന്ദി-മലയാള ഗാനങ്ങളില്‍ സാന്ത്വന സംഗീതവുമായി റഹീം അലി, പൂജ സഞ്ജീവ്
കൊച്ചി: മലയാള ഗാനങ്ങള്‍ക്കൊപ്പം അന്യഭാഷാ ഗാനങ്ങളോടും മലയാളിക്കുള്ള പ്രിയം വ്യക്തമാക്കിക്കൊണ്ട് ഗായകരായ റഹീം അലി, പൂജ സഞ്ജീവ് എന്നിവര്‍ എറണാകുളം ജനറലാശുപത്രിയില്‍ അവതരിപ്പിച്ച ആര്‍ട്സ് ആന്‍ഡ് മെഡിസിന് പരിപാടി ശ്രദ്ധേയമായി. കൊച്ചി ബിനാലെ ഫൗണ്ടേഷന്, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, എന്നിവ സംയുക്തമായി അവതരിപ്പിച്ചു വരുന്ന ആര്‍ട്സ് ആന്‍ഡ് മെഡിസിന് പരിപാടിയുടെ 233-ാമത് ലക്കമായിരുന്നു ബുധനാഴ്ച. ആകെ പാടിയ 15 പാട്ടുകളില്‍ എട്ടെണ്ണം മലയാളവും ഏഴെണ്ണം ഹിന്ദിയുമായിരുന്നു.

വീണ്ടും പാടാം സഖീ...,എന്ന ഗാനത്തോടെ റഹീം അലിയാണ് പരിപാടി തുടങ്ങിയത്. എറണാകുളം കറുകപ്പിള്ളി സ്വദേശിയായ റഹീം ചെറുപ്പം മുതല്ക്കേ സംഗീതലോകത്ത് സജീവമാണ്. ഹിന്ദി ഗസല്‍ ഗാനങ്ങളെ ഏറെ സ്നേഹിക്കുന്ന റഹീം അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനര്‍ കൂടിയാണ്. ഏഴു പാട്ടുകള്‍ തനിയെയും രണ്ട് പാട്ടുകള്‍ പൂജയോടൊപ്പവുമാണ് റഹീം പാടിയത്.
എകെജി പരാമര്‍ശത്തില്‍ വിടി ബല്‍റാം ക്ഷമ ചോദിക്കുന്നു!! സിപിഎമ്മിനെതിരെ എജ്ജാതി ട്രോള്‍ പോസ്റ്റ്
തേനും വയമ്പും എന്ന ഗാനമാണ് ഫോര്‍ട്ട് കൊച്ചി സ്വദേശിനിയായ പൂജ സഞ്ജീവ് പാടിയത്. ചുപ് ഗയെ സാരെ നസാരെ... വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി... എന്നീ ഗാനങ്ങള്‍ റഹീമിനൊപ്പമാണ് പാടിയത്. ആപ് കി നസരോം നെ സംഝാ... എന്ന ഗാനവും ശ്രോതാക്കളുടെ പ്രശംസയ്ക്ക് പാത്രമായി. ശ്രോതാക്കളുടെ ആവശ്യമനുസരിച്ചാണ് പാട്ടുകള്‍ തെരഞ്ഞെടുത്തതെന്ന് റഹീം അലി പറഞ്ഞു. അവരെ നിരാശരാക്കാന്‍ മനസ്സനുവദിച്ചില്ലെന്നും കൊച്ചിന് ഗോള്‍ഡന്‍സ് എന്ന സംഗീതട്രൂപ്പിന്റെ സ്ഥാപകന്‍ കൂടിയായ അദ്ദേഹം പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications