എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹിന്ദി-മലയാള ഗാനങ്ങളില്‍ സാന്ത്വന സംഗീതവുമായി റഹീം അലി, പൂജ സഞ്ജീവ്

  • By Desk
Google Oneindia Malayalam News

കൊച്ചി: മലയാള ഗാനങ്ങള്‍ക്കൊപ്പം അന്യഭാഷാ ഗാനങ്ങളോടും മലയാളിക്കുള്ള പ്രിയം വ്യക്തമാക്കിക്കൊണ്ട് ഗായകരായ റഹീം അലി, പൂജ സഞ്ജീവ് എന്നിവര്‍ എറണാകുളം ജനറലാശുപത്രിയില്‍ അവതരിപ്പിച്ച ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പരിപാടി ശ്രദ്ധേയമായി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, എന്നിവ സംയുക്തമായി അവതരിപ്പിച്ചു വരുന്ന ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ 233-ാമത് ലക്കമായിരുന്നു ബുധനാഴ്ച. ആകെ പാടിയ 15 പാട്ടുകളില്‍ എട്ടെണ്ണം മലയാളവും ഏഴെണ്ണം ഹിന്ദിയുമായിരുന്നു.

ernakulam

വീണ്ടും പാടാം സഖീ...,എന്ന ഗാനത്തോടെ റഹീം അലിയാണ് പരിപാടി തുടങ്ങിയത്. എറണാകുളം കറുകപ്പിള്ളി സ്വദേശിയായ റഹീം ചെറുപ്പം മുതല്‍ക്കേ സംഗീതലോകത്ത് സജീവമാണ്. ഹിന്ദി ഗസല്‍ ഗാനങ്ങളെ ഏറെ സ്നേഹിക്കുന്ന റഹീം അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനര്‍ കൂടിയാണ്. ഏഴു പാട്ടുകള്‍ തനിയെയും രണ്ട് പാട്ടുകള്‍ പൂജയോടൊപ്പവുമാണ് റഹീം പാടിയത്.

എകെജി പരാമര്‍ശത്തില്‍ വിടി ബല്‍റാം ക്ഷമ ചോദിക്കുന്നു!! സിപിഎമ്മിനെതിരെ എജ്ജാതി ട്രോള്‍ പോസ്റ്റ്

തേനും വയമ്പും എന്ന ഗാനമാണ് ഫോര്‍ട്ട് കൊച്ചി സ്വദേശിനിയായ പൂജ സഞ്ജീവ് പാടിയത്. ചുപ് ഗയെ സാരെ നസാരെ... വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി... എന്നീ ഗാനങ്ങള്‍ റഹീമിനൊപ്പമാണ് പാടിയത്. ആപ് കി നസരോം നെ സംഝാ... എന്ന ഗാനവും ശ്രോതാക്കളുടെ പ്രശംസയ്ക്ക് പാത്രമായി. ശ്രോതാക്കളുടെ ആവശ്യമനുസരിച്ചാണ് പാട്ടുകള്‍ തെരഞ്ഞെടുത്തതെന്ന് റഹീം അലി പറഞ്ഞു. അവരെ നിരാശരാക്കാന്‍ മനസ്സനുവദിച്ചില്ലെന്നും കൊച്ചിന്‍ ഗോള്‍ഡന്‍സ് എന്ന സംഗീതട്രൂപ്പിന്‍റെ സ്ഥാപകന്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

Ernakulam
English summary
ernakulam local news about singers rahim ali and pooja sanjeev
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X