നീർച്ചാലും കുളവും നികത്തുന്നതായി പരാതി: കളമശ്ശേരിയില്‍ സ്വകാര്യ വ്യക്തിക്കെതിരെ പ്രതിഷേധം!!
കളമശേരി: കളമശേരിയിൽ സ്വകാര്യ വ്യക്തി പഴയ പൊതുകുളവും തോടും മണ്ണിട്ട് നികത്തുന്നതായി ആക്ഷേപം. നാട്ടുകാർ വില്ലേജ് ഓഫീസർ, തഹസിൽദാർ, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ല.
കുടിലിൽ റോഡിൽ രാജഗിരി സ്കൂളിന് എതിർവശം പുഞ്ചത്തോടിന്റെ പ്രധാന കൈവഴിയും പഴയ പൊതുകുളവുമാണ് മണ്ണിട്ട് നികത്തുന്നത്. സ്വകാര്യ വ്യക്തിക്ക് പൊതു കുളത്തിന് ചേർന്നുള്ള സ്ഥലം എന്ന നിലയിലാണ് കുളവും തോടും മണ്ണിട്ട് മൂടുന്നത്. നാട്ടുകാർ ഇതു സംബന്ധിച്ച് വില്ലേജ് ഓഫീസിലും മറ്റും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.എന്നാൽ ദുരിതബാധിതർക്കുള്ള കിറ്റ് വിതരണത്തിന്റെ തിരക്കിലായതിനാലാണ് അന്വേഷിക്കാൻ കഴിയാതിരുന്നത് എന്ന് തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസർ പറഞ്ഞു.

ഇവിടം നികത്തുന്നതോടെ കുടിലിൽ റോഡ് പ്രദേശത്തു നിന്ന് വെള്ളം ഒഴുകി പോകാനുള്ള ഏക സംവിധാനമാണ് ഇതോടെ ഇല്ലാതാകുന്നത്. രാത്രിയിൽ നിരവധി ടിപ്പർ ലോറികളുമായി മണ്ണടിച്ച് സ്ഥലം നികത്താൻ ക്വട്ടേഷൻ നൽകിയിക്കയാണ്. പരാതി നൽകിയിട്ട് നാലു ദിവസമായെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.












Click it and Unblock the Notifications