Get Updates
Get notified of breaking news, exclusive insights, and must-see stories!

നെട്ടൂർ - കുണ്ടന്നൂർ പാലത്തിൽ ലോറി അപകടം: ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ

നെട്ടൂർ: ഇടപ്പള്ളി - അരൂർ ദേശീയ പാതയിൽ നെട്ടൂർ-കുണ്ടന്നൂർ പാലത്തിൽ ലോറി പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. വാഹനത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു.ഇന്നലെ പുലർച്ചെ 3.30 യോടെയായിരുന്നു അപകടം. നാഗർകോവിലിൽ നിന്നും കാലടിയിലേക്ക് പഴവുമായി പോയ ലോറിയും കുണ്ടന്നൂർ ഭാഗത്ത് നിന്നും അരൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ വാഹനങ്ങൾ തകരാറിലായി.

പാലത്തിൽ നിന്നും വാഹനങ്ങൾ നീക്കാത്തത് മൂലം യാത്രക്കാർ ദുരിതത്തിലായി. രാവിലെ 8.30 യോടെ ആരംഭിച്ച കുരുക്ക് ഉച്ചയോടു കൂടിയാണ് അവസാനിച്ചത്. റോഡുപണിയുമായി ബന്ധപ്പെട്ട് ഗതാഗതം തിരിച്ചുവിട്ടതാണ് അപകടത്തിന് കാരണമായതെന്ന് ലോറി ക്ലീനർ പറഞ്ഞു.

nettoorroad

അമിത വേഗതയിൽ വന്ന പിക്കപ്പ് വാൻ ലോറിയിലേക്ക് പാഞ്ഞുകയറുകയായിരുന്നെന്നും ഇയാൾ പറഞ്ഞു. വർക്ക് ഷോപ്പിൽ നിന്നും ജീവനക്കാരെത്തി ലോറിയുടെ അറ്റകുറ്റപണി നടത്തിയതിന് ശേഷമാണ് ലോറി ഒരു വശത്തേക്ക് മാറ്റിയത്. അപകടം നടന്ന് 12 മണിക്കൂറുകൾക്ക് ശേഷമാണ് അപകട സ്ഥലത്ത് നിന്നും വാഹനം നീക്കിയത്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+